കാബൂളിലെ ഹോട്ടല്‍ ആക്രമണം: മൂന്ന് അക്രമികളെ വധിച്ചു, 21 പേര്‍ക്ക് പരിക്ക്   


താലിബാൻ സുരക്ഷാ സേനാംഗം കാബൂളിലെ ഹോട്ടലിൽ ആക്രമണമുണ്ടായ സ്ഥലത്ത് | Photo: AFP

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ചൈനീസ് സന്ദര്‍ശകര്‍ താമസിക്കാറുള്ള ഹോട്ടല്‍ ആക്രമിച്ച മൂന്നുപേര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ചയാണ് രാജ്യ തലസ്ഥാനത്തെ കാബൂള്‍ ലോങ്ഗന്‍ ഹോട്ടലില്‍ ആക്രമണമുണ്ടായത്. താമസക്കാരെ ആയുധധാരികള്‍ ബന്ദികളാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, ഹോട്ടലിലുണ്ടായിരുന്ന അതിഥികളെയെല്ലാം രക്ഷപ്പെടുത്തിയെന്ന് താലിബാന്‍ വ്യക്തമാക്കി. വിദേശികളാരും കൊല്ലപ്പെട്ടിട്ടില്ല. മുകള്‍ നിലയില്‍നിന്ന് ചാടിയ രണ്ട് വിദേശികള്‍ക്ക് മാത്രമാണ് പരിക്കേറ്റതെന്നും താലിബാന്‍ വക്താവ് സബിയുള്ള മുജാഹിദ് ട്വീറ്റ് ചെയ്തു.

ചൈനീസ് വ്യവസായികള്‍ തങ്ങാറുള്ള ഹോട്ടലിലാണ് തിങ്കളാഴ്ച ആക്രമണമുണ്ടായത്. തുടര്‍ച്ചയായ സ്ഫോടനങ്ങളും വെടിയൊച്ചകളും കേട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തൊട്ടുപിന്നാലെ താലിബാന്‍ പ്രത്യേക ദൗത്യസംഘം സ്ഥലത്തെത്തി. മൂന്നുപേര്‍ കൊല്ലപ്പെട്ടെന്നും 21 പേര്‍ക്ക് പരിക്കേറ്റുവെന്നും മഇറ്റാലിയന്‍ സംഘടനയായ എമര്‍ജന്‍സി എന്‍ജിഒയെ ഉദ്ദരിച്ച് എഎഫ്പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.മൂന്ന് അക്രമികളാണ് കൊല്ലപ്പെട്ടതെന്ന് കാബൂള്‍ പോലീസ് വ്യക്തമാക്കി. ഒരാളെ അറസ്റ്റുചെയ്തു.

ആക്രമികള്‍ ആരാണെന്നോ അവരുടെ ഉദ്ദേശം എന്താണെന്നോ വ്യക്തമല്ല.രാജ്യത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നാണ് താലിബാന്‍ അവകാശപ്പെടുന്നത്. താലിബാന്‍ അധികാരത്തില്‍ വന്നതിനുശേഷം ഇത്തരം ആക്രമണങ്ങളോ സ്‌ഫോടനങ്ങളോ അഫ്ഗാനിസ്ഥാനില്‍ നടന്നിട്ടില്ല.അഫ്ഗാനിസ്ഥാനുമായി 76 കിമീ അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് ചൈന. താലിബാന്‍ ഭരണകൂടത്തെ ചൈന ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. എങ്കിലും ചൈന ഇപ്പോഴും അഫ്ഗാനുമായി നയതന്ത്ര ബന്ധം തുടരുന്നുണ്ട്.

Content Highlights: afghanistan kabul longan hotel attack three killed several injured

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Gandhi
Premium

6 min

1977, 2004 ആവർത്തിച്ചാൽ 2024-ൽ ബി.ജെ.പി. പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും | പ്രതിഭാഷണം

Mar 29, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


food

1 min

ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കല്ലേ ; അറിഞ്ഞിരിക്കാം ഇവ

Mar 29, 2023

Most Commented