'ഇതിനേക്കാള്‍ ഭേദം ഞങ്ങളുടെ കഴുത്തറക്കുന്നതായിരുന്നു'; നിസ്സഹായരായി അഫ്ഗാനിലെ പെൺകുട്ടികൾ


'മൃഗങ്ങളേക്കാളും മോശമായിട്ടാണ് ഞങ്ങളോട് അവർ പെരുമാറുന്നത്. മൃഗങ്ങൾക്ക് അവർക്ക് ഇഷ്ടമുള്ളിടങ്ങളിലേക്ക് പോകാം. എന്നാൽ ഞങ്ങൾ, പെൺകുട്ടികൾക്ക് ഞങ്ങളുടെ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലുമുള്ളഅവകാശം ഇല്ല'

പ്രതീകാത്മക ചിത്രം | Photo: AFP

കാബൂള്‍: 'ഇതിനേക്കാൾ നല്ലത് സ്ത്രീകളുടെ കഴുത്തറക്കാൻ ഉത്തരവിടുന്നതായിരുന്നു', അഫ്ഗാനിസ്താനിൽ പെൺകുട്ടികൾക്ക് താലിബാൻ വിദ്യാഭ്യാസം നിഷേധിച്ചതിന് പിന്നാലെ തുടർപഠനം വഴിമുട്ടിയ മർവ എന്ന 19-കാരി പറയുന്നു. മർവ അടുത്തിടെയാണ് മെഡിക്കൽ എൻട്രൻസ് പരീക്ഷ എഴുതി ഉന്നത വിദ്യാഭ്യാസത്തിനായി സഹോദരൻ ഹാമിദിനൊപ്പം യോഗ്യത നേടിയത്. മാർച്ചിൽ ക്ലാസ് ആരംഭിക്കാനിരിക്കെയാണ് പെണ്‍കുട്ടികള്‍ക്ക് സര്‍വകലാശാല വിദ്യാഭ്യാസം രാജ്യവ്യാപകമായി വിലക്കി അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം ഉത്തരവിടുന്നത്. ഇനി സഹോദരൻ കോളേജിലേക്ക് പോകുമ്പോൾ സങ്കടത്തോടെ നോക്കി നിൽക്കാനെ മർവയ്ക്ക് സാധിക്കൂ.

'മൃഗങ്ങളേക്കാള്‍ മോശമായിട്ടാണ് ഞങ്ങളോട് അവർ പെരുമാറുന്നത്. മൃഗങ്ങൾക്ക് അവർക്ക് ഇഷ്ടമുള്ളിടങ്ങളിലേക്ക് പോകാം. എന്നാൽ ഞങ്ങൾ പെൺകുട്ടികൾക്ക് ഞങ്ങളുടെ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലുമുള്ളഅവകാശം ഇല്ല. ഞങ്ങൾ ജനിച്ചില്ലായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കുകയാണ്. ഈ ലോകത്ത് ജീവിച്ചിരിക്കുന്നതില്‍ ഞാന്‍ ദുഃഖിക്കുന്നു', മർവ പറഞ്ഞതായി എ.എഫ്.പി. റിപ്പോർട്ട് ചെയ്യുന്നു.

'നിരവധി പ്രതിസന്ധികളിലൂടെയാണ് അവൾ അവളുടെ പ്ലസ് ടു പഠനം പൂർത്തീകരിച്ചത്. അവളുടെ സ്വപ്നം സാക്ഷാത്കരിക്കണം എന്നുതന്നെയാണ് എനിക്കും പറയാനുള്ളത്. പക്ഷെ, ഇപ്പോൾ ഞങ്ങൾക്ക് ഒന്നും പറയാൻ സാധിക്കുന്നില്ല', മർവയുടെ സഹോദരൻ ഹാമിദ് നിസ്സഹായനായി പറയുന്നു.

പെണ്‍കുട്ടികള്‍ക്ക് രാജ്യവ്യാപകമായി സര്‍വകലാശാലാ വിദ്യാഭ്യാസം വിലക്കിക്കൊണ്ട് താലിബാൻ ഭരണകൂടം ഉത്തരവിട്ടിരുന്നു. ഉത്തരവ് ഉടന്‍ നടപ്പാക്കണമെന്ന് സര്‍ക്കാര്‍-സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അയച്ച കത്തില്‍ അഫ്ഗാനിസ്ഥാനിലെ ഉന്നത വിദ്യാഭ്യാസമന്ത്രി നേദാ മുഹമ്മദ് നദീം നിര്‍ദേശിക്കുകയും ചെയ്തു. പെണ്‍കുട്ടികളുടെ സര്‍വകലാശാലാ വിദ്യാഭ്യാസം ഇനിയൊരു ഉത്തരവുണ്ടാകുംവരെ നിര്‍ത്തിവെക്കണമെന്നാണ് കത്തിലെ നിര്‍ദ്ദേശം.

ഉന്നത വിദ്യാഭ്യാസ മന്ത്രാലയ വക്താവ് സൈനുള്ള ഹാഷിമി ഇക്കാര്യം വാര്‍ത്താ ഏജന്‍സികളോട് സ്ഥിരീകരിച്ചിട്ടുണ്ട്. അഫ്ഗാനിസ്താനില്‍ താലിബാന്‍ അധികാരം പിടിച്ചതിന് പിന്നാലെതന്നെ സര്‍വകലാശാലകളില്‍ പെണ്‍കുട്ടികള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമിടയില്‍ കര്‍ട്ടനിട്ട് വേര്‍തിരിച്ച പ്രത്യേക ക്ലാസ് മുറികള്‍ ഏര്‍പ്പെടുത്തുകയും പെണ്‍കുട്ടികളെ വനിതാ അധ്യാപകരോ മുതിര്‍ന്ന പുരുഷ അധ്യാപകരോ മാത്രമെ പഠിപ്പിക്കാവൂ എന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് സര്‍വകലാശാല വിദ്യാഭ്യാസത്തിനുതന്നെ പെണ്‍കുട്ടികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്.

അതേസമയം, താലിബാൻ നേതാക്കളുടെ പെൺമക്കളെ വിദേശ രാജ്യങ്ങളിൽ അയച്ച് പഠിപ്പിക്കുന്നുണ്ട് എന്ന ആക്ഷേപങ്ങൾ ഉയരുന്നുണ്ട്. താലിബാൻ വക്താവ് സുഹൈൽ ഷെഹീന്റെരണ്ട് പെൺമക്കൾ ദോഹയിൽ ഉന്നതവിദ്യാഭ്യാസം നേടിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം തന്നെ ഒരു ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്. അഫ്ഗാനിലെ പെൺകുട്ടികൾക്ക് സർവകലാശാല വിദ്യാഭ്യാസം നിഷേധിച്ചതോടെ ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Content Highlights: Afghan women speak out on university ban

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ഗാനമേളയുടെ ചിത്രീകരണ വേളയില്‍

2 min

എട്ടില്‍ തോറ്റതുകൊണ്ട് കോളേജില്‍ എത്താന്‍ വൈകി; ഇന്നച്ചന്‍ പറഞ്ഞതുകേട്ട് എല്ലാവരും ചിരിച്ചു- അമ്പിളി

Mar 27, 2023


mohanlal, innocent

1 min

പ്രിയപ്പെട്ട ഇന്നസെന്റിനെ ഒരുനോക്ക് കാണാന്‍ മോഹന്‍ലാല്‍ എത്തി | VIDEO

Mar 27, 2023


rahul gandhi

1 min

'ബി.ജെ.പി. ബാഡ്ജ് ധരിച്ചുവരൂ';മാധ്യമപ്രവര്‍ത്തകനോട് കയര്‍ത്ത രാഹുലിനെതിരേ മുംബൈ പ്രസ്‌ ക്ലബ് 

Mar 26, 2023

Most Commented