#DoNotTouchMyClothes താലിബാന്‍ ഉത്തരവിനെതിരേ അഫ്ഗാന്‍ സ്ത്രീകളുടെ പ്രതിഷേധം


#DoNotTouchMyClothes ക്യാംപയിന് പിന്തുണ പ്രഖ്യാപിച്ച് അഫ്ഗാൻ സ്ത്രീകൾ സമൂഹമാധ്യമത്തിൽ പങ്കുവെച്ച ഏതാനും ചിത്രങ്ങൾ

കാബൂള്‍: അഫ്ഗാനിസ്താനിൽ സ്ത്രീകള്‍ക്കും വിദ്യാര്‍ഥിനികള്‍ക്കും താലിബാന്‍ ഏര്‍പ്പെടുത്തിയ വസ്ത്രധാരണത്തിലെ ചട്ടങ്ങള്‍ക്കെതിരേ സ്ത്രീകളുടെ ഓണ്‍ലൈന്‍ കാമ്പയിൻ. താലിബാന്‍ നിര്‍ദേശത്തിനു വിരുദ്ധമായി നിറമുള്ള വസ്ത്രങ്ങള്‍ ധരിച്ചുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്താണ് അഫ്ഗാന്‍ സ്ത്രീകള്‍ പ്രതിഷേധിക്കുന്നത്. #DoNotTouchMyClothes, #AfghanCulture എന്നീ ഹാഷ്ടാഗുകളോടെയാണ് ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നത്.

അഫ്ഗാനില്‍ അധികാരത്തിലെത്തിയതിനു പിന്നാലെയാണ് സ്‌കൂളുകളിലും സര്‍വകലാശാലകളിലും പഠിക്കുന്ന കുട്ടികളും അധ്യാപകരും പൂര്‍ണമായും ശരീരം മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങളായ അബായയോ നിഖാബോ ധരിക്കണമെന്ന് താലിബാന്‍ ഉത്തരവിട്ടത്. കയ്യുറ ധരിക്കണമെന്നും നിര്‍ദേശമുണ്ട്. ധരിക്കുന്ന വസ്ത്രം കറുപ്പ് നിറത്തിലുള്ളതാവണമെന്നും ഉത്തരവിട്ടിരുന്നു. ഇതിനെതിരേയാണ് സ്ത്രീകള്‍ ഓണ്‍ലൈന്‍ കാമ്പയിൻ രംഗത്തെത്തിയത്.

കഴിഞ്ഞദിവസം കാബൂളിലെ സര്‍വകലാശാലയില്‍ മൂന്നൂറോളം സ്ത്രീകള്‍ താലിബാനെ അനുകൂലിച്ച് കറുത്ത വസ്ത്രം ധരിച്ച് പ്രകടനം നടത്തിയിരുന്നു. ഉന്നത സ്ഥാനങ്ങളില്‍ നിന്ന് സ്ത്രീകളെ ഒഴിവാക്കാനുള്ള താലിബാന്‍ തീരുമാനത്തെ പിന്തുണയ്ക്കുന്നുവെന്ന് സ്ത്രീകളുടെ ഈ സംഘം പ്രഖ്യാപിച്ചു. ഇതിനെതിരേ കൂടിയാണ് സോഷ്യല്‍ മീഡിയയിലെ പ്രതിഷേധം.

ശരീരം മുഴുവനായി മൂടുന്ന വസ്ത്രം ധരിക്കുന്നതല്ല അഫ്ഗാന്‍ സംസ്‌കാരം. അത് ധരിക്കുന്നതല്ല നമ്മുടെ വ്യക്തിത്വം എന്ന് സ്വന്തം ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ട് #DoNotTouchMyClothes കാമ്പയിന് തുടക്കം കുറിച്ചുകൊണ്ട് അഫ്ഗാനിലെ അമേരിക്കന്‍ സര്‍വകലാശാലയിലെ ചരിത്രാധ്യാപികയായ ഡോ.ബഹാര്‍ പറഞ്ഞു.

പച്ചനിറത്തിലുള്ള പരമ്പരാഗത വസ്ത്രം ധരിച്ചുകൊണ്ടുള്ള ചിത്രമാണ് ബഹാര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.#DoNotTouchMyClothes കാമ്പയിനിൽ ഇതുവരെ നീറുകണക്കിന് സ്ത്രീകളാണ് പങ്കുചേര്‍ന്നിരിക്കുന്നത്.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022

Most Commented