യുവതിയെ വിമാനത്തിന് പുറത്തേക്ക് കൊണ്ടു വരുന്നു | Photo: https:||twitter.com|AirMobilityCmd
രാംസ്റ്റീൻ എയർബേസ്: അമേരിക്കൻ സേനയുടെ അഫ്ഗാൻ രക്ഷാദൗത്യത്തിനിടെ അഫ്ഗാൻ യുവതി പെൺകുഞ്ഞിന് ജന്മം നൽകി. അമേരിക്കൻ സേനയുടെ അഫ്ഗാൻ രക്ഷാദൗത്യവിമാനം ജർമ്മനിയിലെ രാംസ്റ്റീൻ എയർ ബേസിൽ ലാൻഡ് ചെയ്യുന്നതിന് തൊട്ടു മുമ്പാണ് യുവതി പ്രസവിച്ചത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ സേന ഔദ്യോഗിക ട്വിറ്റർ അക്കൌണ്ടിൽ ട്വീറ്റ് ചെയ്തിട്ടുണ്ട്.
അഫ്ഗാനിസ്ഥാൻ താലിബാൻ പിടിച്ചെടുത്തതിന് പിന്നാലെ നടത്തിയ രക്ഷാദൗത്യ വിമാനത്തിലായിരുന്നു യുവതി. വിമാനം ഉയർന്ന് 8,534 മീറ്റർ മുകളിലായിരിക്കുമ്പോൾ തന്നെ യുവതിയുടെ ആരോഗ്യനില വഷളായിരുന്നു. വിമാനത്തിലെ വായു മർദ്ദം കുറവായതോടെയാണ് ആരോഗ്യനില മോശമായിത്തുടങ്ങിയതെന്ന് യു.എസ് എയർ ഫോഴ്സ് ട്വീറ്റിൽ വ്യക്തമാക്കി.
വായു മർദ്ദം വർധിപ്പിക്കാൻ വേണ്ടി ഉയരത്തിൽ നിന്ന് വിമാനം താഴ്ത്തി പറത്താൻ കമാൻഡർ തീരുമാനിച്ചുവെന്നും ഇത് യുവതിയുടെ ജീൻ നില നിർത്താൻ സഹായിച്ചുവെന്ന് ട്വീറ്റിൽ പറയുന്നു.
രാംസ്റ്റീൻ എയർബേസിൽ വിമാനം ഇറക്കിയതിന് പിന്നാലെ ആരോഗ്യ വിദഗ്ദരെത്തുകയും യുവതിക്ക് ആവശ്യമായ ചികിത്സാ സഹായം നൽകുകയും ചെയ്തു. പ്രസവത്തിന് ശേഷം കുട്ടിയും അമ്മയും സുഖമായിരിക്കുന്നുവെന്നും ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കി.
Content Highlights: Afghan woman delivers baby aboard U.S. evacuation aircraft
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..