അബു മുഹ്സിൻ അൽ മസ്രി | Photo: Twitter @NDSAfghanistan
കാബൂള്‍: സൈന്യം നടത്തിയ ഓപ്പറേഷനിലൂടെ അല്‍ ഖ്വയ്ദ നേതാവിനെ വധിച്ചതായി അഫ്ഗാന് ഇന്റലിജന്‍സ് വിഭാഗം അറിയിച്ചു.
അല്‍ ഖ്വയ്ദയുടെ ഉയര്‍ന്ന പദവിയിലുള്ള അബു മുഹ്സിന് അല്‍ മസ്രിയാണ് കൊല്ലപ്പെട്ടത്. ഇയാള്‍ ഈജിപ്ഷ്യന്‍ പൗരനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സെന്‍ട്രല്‍ ഗസ്നി പ്രവിശ്യയില്‍ നടത്തിയ ഒപ്പറേഷനിടെയാണ് ഇയാള്‍ കൊല്ലപ്പെട്ടത്. അതേസമയം ഓപ്പറേഷനുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ അഫ്ഗാന് സൈന്യം പുറത്തുവിട്ടിട്ടില്ല.
വിദേശസംഘടനയ്ക്ക് ആയുധങ്ങളും സാമ്പത്തിക പിന്തുണയും നല്കി അമേരിക്കന്‍ പൗരന്മാരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ യു.എസ്. തേടുന്ന കുറ്റവാളിയാണ് അബു മുഹ്സിന് അല്‍ മസ്രി. എഫ്.ബി.ഐയുടെ 'മോസ്റ്റ് വാണ്ടഡ് ടെററിസ്റ്റ്' പട്ടികയിലുളള ഇയാള്‍ക്കെതിരെ 2018ല്‍ യുഎസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
ഏറെക്കാലമായി നീണ്ടുനില്‍ക്കുന്ന യുദ്ധം അവസാനിപ്പിക്കാന്‍ താലിബാനും അഫ്ഗാനും തമ്മില്‍ സമാധാന ചര്‍ച്ചകള്‍ തുടരുന്ന സാഹചര്യത്തിലാണ് അല്‍ മസ്രിയുടെ വധം. ഫെബ്രുവരിയില്‍ അമേരിക്കയും താലിബാനും തമ്മിലുള്ള കരാറിനു ശേഷമാണ് ചര്‍ച്ചകള്‍ സംഘടിപ്പിച്ചത്.
Content Highlights: Afghan Special Forces Kill Senior Al-Qaeda Leader
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..