ബെൽജിയം മുൻ പ്രധാനമന്ത്രി ട്വിറ്ററിൽ പങ്ക് വെച്ച ചിത്രം | guyverhofstadt|Twitter
ന്യൂഡല്‍ഹി; തനിക്ക് ബെല്‍ജിയം അഭയമൊരുക്കിയതിലല്ല, തനിക്ക് ലഭിച്ച സ്വാതന്ത്ര്യത്തില്‍ മതി മറന്ന് തുള്ളിച്ചാടുകയായിരുന്നു ആ അഫ്ഗാന്‍ പെണ്‍കുട്ടി. അഫ്ഗാനിസ്താനില്‍ നിന്നു രാജ്യം വിടാമെന്ന ആഗ്രഹത്തോടെ കാബൂള്‍ വിമാനത്താവളത്തിലെത്തുന്ന നിരവധി പേരുടെ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. പല ചിത്രങ്ങളിലും സ്വാതന്ത്ര്യം നഷ്ടപ്പെട്ട അഫ്ഗാന്‍ ജനതയുടെ നിരാശ വ്യക്തം. അക്കൂട്ടത്തില്‍ സന്തോഷത്തിന് വക നല്‍കുന്ന ഒരു ചിത്രമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫറായ ജൊഹന്ന ഗെറോണ്‍ പകർത്തിയ ചിത്രത്തില്‍ ബെല്‍ജിയത്തിലെ മെല്‍സ്‌ബ്രോയ്ക് മിലിട്ടറി വിമാനത്താവളത്തില്‍ അഫ്ഹാനില്‍ നിന്നു രക്ഷ തേടി എത്തിയ ഒരു കുടുംബത്തെ കാണാം. അഫ്ഗാനിസ്താനില്‍ താലിബാന്‍ അധികാരം ഉറപ്പിച്ചതോടെ രക്ഷ തേടി ബെല്‍ജിയത്തിലെത്തിയ കുടുംബത്തിലെ പെണ്‍കുട്ടി വിമാനത്താവളത്തില്‍ തുള്ളിച്ചാടുന്നതാണ് ചിത്രം കാണിക്കുന്നത്.
റോയിട്ടേഴ്‌സ് പങ്ക് വെച്ച് ചിത്രം നിരവധി പേര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ' അഭയാര്‍ഥികള്‍ക്ക് സംരക്ഷണമൊരുക്കുമ്പോള്‍ ഇതാണ് സംഭവിക്കുക' എന്ന് ചിത്രം പങ്ക് വെച്ച് മുന്‍ ബെല്‍ജിയം പ്രധാനമന്ത്രി ഗയ് വെര്‍ഹോഫ്‌സ്ടാഡ്റ്റ് ട്വിറ്ററില്‍ കുറിച്ചു. ബെല്‍ജിയം അഫ്ഗാനില്‍ അയച്ച രക്ഷാദൗത്യ വിമാനത്തിലായിരുന്നു ഈ അഫ്ഗാന്‍ കുടുംബം എത്തിയത്.
ചിത്രത്തില്‍ പിതാവിന്റെ കൈപിടിച്ചു നടക്കുന്ന സഹോദരനെയും മാതാവിനെയും കാണാം. തൊട്ടുപിന്നാലെ ആനന്ദനിര്‍വ്യതിയില്‍ നമ്മുടെ കഥാനായികയും. ഇതുവരെ പടുത്തുയര്‍ത്തിയതെല്ലാം ഒന്നില്‍ നിന്നും തുടങ്ങണമെന്നതൊഴിച്ചാല്‍ ബാക്കിയെല്ലാം സമാധാനപരമായിരിക്കും ഈ അഫ്ഗാന്‍ കുടുംബത്തിന്.
റോയിട്ടേഴ്സ് പങ്കുവെച്ച ചിത്രത്തിനു ചുവടെ പെണ്‍കുട്ടിക്ക് മെച്ചപ്പെട്ട സമാധാനപരമായ ജീവിതം ബെല്‍ജിയത്തിലുണ്ടാകട്ടെ എന്ന ആശംസാ സന്ദേശം കൊണ്ട് നിറയുകയാണ് .
Content Highlights: afghan child skipping in airport at belgium after being rescued from afghanisthan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..