പ്രചരിക്കുന്ന വീഡിയോയിൽ നിന്നും | Photo: Twitter: @Yoda4ever
കുരങ്ങന്മാരുടെ രസകരമായ വീഡിയോകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് പതിവാണ്. മനുഷ്യരില്‍ നിന്ന് ഭക്ഷണം തട്ടിയെടുക്കുന്നതും മോഷ്ടിക്കുന്നതുമായിരിക്കും ഇവയില്‍ ഏറെയും. എന്നാല്‍ വളരെ വ്യത്യസ്തമായ ഒരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. അപരിചിതരില്‍ നിന്നും ഭക്ഷണം സ്വീകരിക്കരുതെന്ന് തന്റെ കുഞ്ഞിനെ പഠിപ്പിക്കുന്ന ഒരു അമ്മക്കുരങ്ങാണ് വീഡിയോയില്‍.
ഒരാള്‍ തന്റെ കൈയ്യിലുള്ള ഒരുതരം പഴം കുരങ്ങിന്റെ കുഞ്ഞിന് നേരെ നീട്ടുന്നത് വീഡിയോയില്‍ കാണാം. അവസരം പാഴാക്കാതെ പഴത്തിനായി മുന്നോട്ട് നീങ്ങുന്ന കുഞ്ഞിനെ അമ്മ കുരങ്ങ് ഭക്ഷണം വാങ്ങുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നു. രണ്ടാമതും മൂന്നാമതും ഇയാള്‍ ഭക്ഷണം നീട്ടുമ്പോള്‍ കുഞ്ഞ് മുന്നോട്ടുനീങ്ങുന്നതും അമ്മക്കുരങ്ങ് പിന്തിരിപ്പിക്കുന്നതായും വീഡിയോയില്‍ കാണാം.
ഇതിനോടകം 1.4 മില്ല്യണിലധികം പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. രസകരമായ കമന്റുകളും ആളുകള്‍ വീഡിയോയ്ക്ക് താഴെ പങ്കുവയ്ക്കുന്നുണ്ട്.
Content Highlights: Adorable Viral Video Of Monkey Teaching Its Child Not To Take Food From Strangers
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..