എലിസബത്ത് രാജ്ഞി എഴുതിയ കത്ത് രഹസ്യ അറയില്‍, തുറക്കുക 63 വര്‍ഷത്തിന് ശേഷം മാത്രം


എലിസബത്ത് രാജ്ഞി | Photo: AP

സിഡ്‌നി: എലിസബത്ത് രാജ്ഞി എഴുതിയ ഒരു രഹസ്യകത്ത് സിഡ്‌നിയിലെ രഹസ്യ അറയില്‍ സൂക്ഷിച്ചിരിക്കുന്നു. രാജ്ഞിയുടെ മരണത്തോടെ കത്തിന്റെ ഉള്ളടക്കം പുറത്തുവരുമെന്നാണ് കരുതിയതെങ്കില്‍ തെറ്റി. കത്തിലെന്തെന്നറിയാന്‍ ഇനിയും ഒരുപാട് വര്‍ഷം കാത്തിരിക്കണം. ഒന്നോ രണ്ടോ അല്ല, ഇനിയും 63 വര്‍ഷങ്ങള്‍. അതായത് 2085ല്‍ മാത്രമേ കത്ത് തുറന്നുവായിക്കാന്‍ സാധിക്കൂ.

സിഡ്‌നിയിലെ ചരിത്രപരമായ കെട്ടിടത്തിലെ ഗ്ലാസ് കൊണ്ട് നിര്‍മിച്ച രഹസ്യ അറയിലാണ് കത്ത് സൂക്ഷിച്ചിരിക്കുന്നത്. സിഡ്‌നിയിലെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്ത് 1986ലാണ് എലിസബത്ത് രാജ്ഞി സ്വന്തം കൈപ്പടയില്‍ എഴുതിയത്. കത്തിന്റെ ഉള്ളടക്കം എന്താണെന്ന് രാജ്ഞിയുടെ അടുത്ത ബന്ധുക്കള്‍ക്കോ പേഴ്‌സണല്‍ സ്റ്റാഫിനോ പോലും അറിയില്ല.

സിഡ്‌നിയിലെ മേയറെ അഭിസംബോധന ചെയ്തുകൊണ്ടാണ് കത്ത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളുള്ളത്. 2085ല്‍ ഉചിതമായ ഒരു ദിവസം തിരഞ്ഞെടുത്ത് കത്ത് തുറന്നുവായിക്കുക, സിഡ്‌നിയിലെ ജനങ്ങളെ അറിയിക്കുകയെന്നാണ് നിര്‍ദേശം. രാജ്ഞിയുടെ ഒപ്പം ഇതിനൊപ്പമുണ്ട്.

രാഷ്ട്രത്തലവയെന്ന നിലയില്‍ പതിനാറ് തവണയാണ് എലിസബത്ത് ഓസ്‌ട്രേലിയ സന്ദര്‍ശിച്ചത്. ഓസ്‌ട്രേലിയയിലെ ജനങ്ങളുടെ മനസ്സില്‍ എലിസബത്ത് രാജ്ഞിക്ക്‌ സവിശേഷ സ്ഥാനമുണ്ടെന്ന് അവരുടെ മരണത്തിന് പിന്നാലെ പ്രധാനമന്ത്രി അന്തോണി ആല്‍ബനീസ് പറഞ്ഞിരുന്നു.

സെപ്തംബര്‍ എട്ടിനാണ് എലിസബത്ത് രാജ്ഞി (96) അന്തരിച്ചത്. ബ്രിട്ടീഷ് രാജ്ഞിയുടെ വേനല്‍ക്കാല വസതിയായ സ്‌കോട്ട്ലന്‍ഡിലെ ബാല്‍മൊറല്‍ കൊട്ടാരത്തിലായിരുന്നു അന്ത്യം. എലിബസബത്ത് രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങുകള്‍ 19ന് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights: A Letter From Queen Elizabeth Is Locked In A Vault, Can't Be Opened Until 2085


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented