പിപിഇ കിറ്റുകളില്ല, നഗ്നരായി പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍


-

കോവിഡ് 19 നെതിരായ പോരാട്ടത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന തങ്ങള്‍ക്ക് മതിയായ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ ലഭിക്കുന്നില്ലെന്നാരോപിച്ച് ജര്‍മ്മനിയില്‍ നഗ്നരായി ഡോക്ടര്‍മാരുടെ പ്രതിഷേധം. വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളില്ലാതെ തങ്ങള്‍ എത്രമാത്രം ദുര്‍ബലരാണെന്ന് കാണിക്കാനാണ് നഗ്നരായി പ്രതിഷേധിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

പ്രതിഷേധത്തിന് 'നഗ്നമായ ആശങ്കകള്‍'(Blanke Bedenken)എന്നാണ് ഇവര്‍ പേര് നല്‍കിയിരിക്കുന്നത്. വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ കുറവ് തങ്ങളുടെ ജീവന്‍ അപകടത്തിലാക്കുമെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

'ഞങ്ങള്‍ ജനറല്‍ പ്രാക്ടീഷണര്‍മാരാണ്. നിങ്ങളെ സുരക്ഷിതമായി പരിശോധിക്കണമെങ്കില്‍ ഞങ്ങള്‍ക്ക് സുരക്ഷാഉപകരണങ്ങള്‍ വേണം. ഞങ്ങളുടെ പക്കലുള്ളത് തീര്‍ന്നുപോയാല്‍ ഞങ്ങള്‍ ഇങ്ങനെയിരിക്കും.' സോഷ്യല്‍മീഡിയയില്‍ നഗ്ന ഫോട്ടോ പങ്കുവെച്ചുകൊണ്ട് ഒരു ഡോക്ടര്‍ കുറിച്ചു.

'ഞാന്‍ മുറിവുകള്‍ തുന്നാന്‍ പഠിച്ചു. മാസ്‌കുകള്‍ തുന്നേണ്ടത് എന്തുകൊണ്ടാണ് ഞാനിപ്പോള്‍ പഠിക്കേണ്ടിവരുന്നത്?' മറ്റൊരു ഡോക്ടര്‍ ചോദിക്കുന്നു.

5,750 പേരാണ് ജര്‍മനിയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് രോഗിയുമായി സമ്പര്‍ക്കംപുലര്‍ത്തേണ്ടി വരുന്നതിനാല്‍ ഫെയ്‌സ്മാസ്‌ക് ഉള്‍പ്പടെയുള്ള വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും അനിവാര്യമാണ്. പല രാജ്യങ്ങളിലും ഇതിന് വലിയ തോതില്‍ ക്ഷാമം നേരിടുന്നുണ്ട്.

പിപിഇ കിറ്റുകളുടെ ദൗര്‍ലഭ്യം ശ്രദ്ധയില്‍പെടുത്തുന്നതിനായി ഫ്രാന്‍സിലെ ഡോക്ടറായ അലൈന്‍ കൊളംബിയാണ് പ്രാക്ടീസിനിടയില്‍ ആദ്യം നഗ്നനായി പോസ് ചെയ്തുകൊണ്ടുള്ള വീഡിയോ പോസ്റ്റ് ചെയ്യുന്നത്. ഇതില്‍ നിന്ന് പ്രചോദനം ഉള്‍രക്കൊണ്ടാണ് ഇതൊരു പ്രതിഷേധമാര്‍ഗമാക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്.

Content Highlights: A group of German doctors has stripped naked to show how vulnerable they feel without adequate PPE kits

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
eknath shinde rahul gandhi

1 min

'സവർക്കറെ രാഹുൽ അപമാനിച്ചു, റോഡിലിറങ്ങി നടക്കാൻ പാടുപെടും'; ഭീഷണിയുമായി ഏക്നാഥ് ഷിന്ദെ

Mar 25, 2023


RAHUL

1 min

'വളരെ ലളിതമായ ചോദ്യം, ആ 20,000 കോടി രൂപ ആരുടേത്..?'; അയോഗ്യനാക്കിയാലും വിടില്ലെന്ന് രാഹുല്‍

Mar 25, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022

Most Commented