ചെനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങ് | Photo: AP
ബെയ്ജിങ്: കോവിഡ് 19 കൈകാര്യം ചെയ്യുന്നതില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെ വിമര്‍ശിച്ച ചൈനീസ് കോടീശ്വരനെ അഴിമതി കുറ്റങ്ങള്‍ ചുമത്തി 18 വര്‍ഷത്തേക്ക് ജയിലില്‍ അടച്ചു. റിയല്‍ എസ്‌റ്റേറ്റ് വ്യവസായ ഭീമനായ റെന്‍ ഷിന്‍ക്വിയാങിനെയാണ് ജയിലില്‍ അടച്ചത്.
മാര്‍ച്ചിലാണ് ചൈനീസ് പ്രസിഡന്റിനെ വിമര്‍ശിച്ചുകൊണ്ടുളള റെനിന്റെ ലേഖനം വിവാദമാകുന്നതും റെനിനെ കാണാതാകുന്നതും. പിന്നീട് ഇദ്ദേഹത്തിനെതിരെ അഴിമതി കേസുകൾ ചുമത്തുകയായിരുന്നു.ചൈനയിലെ ജനങ്ങളുടെ സുരക്ഷിതത്വത്തേക്കാള്‍ സ്വന്തം താല്പര്യങ്ങള്‍ക്ക് വേണ്ടി നിലകൊണ്ട ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ലേഖനത്തില്‍ രൂക്ഷമായ ഭാഷയില്‍ അദ്ദേഹം വിമര്‍ശിച്ചിരുന്നു.
ചൊവ്വാഴ്ച ബെയ്ജിങ്ങിലെ കോടതി റെന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി. പൊതുഫണ്ടില്‍ നിന്ന് 16.3 മില്യണ്‍ ഡോളര്‍ അപഹരിച്ചു, കൈക്കൂലി സ്വീകരിച്ചു, അധികാരദുര്‍വിനിയോഗം നടത്തി എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ആരോപിച്ചിരുന്നത്.
കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാള്‍ക്ക് 18 വര്‍ഷത്തെ തടവുശിക്ഷയും 6,20,000 ഡോളര്‍ പിഴയുമാണ് കോടതി വിധിച്ചത്. റെന്‍ കുറ്റം ചെയ്തതായി സമ്മതിച്ചുവെന്നും കോടതി അറിയിച്ചു.
Content Highlights: A Chinese billionaire criticized President Xi Jinping's handling of Covid 19 has been jailed for 18 years
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..