ഉദ്ഘാടക റിബണ്‍ മുറിച്ചതിന്റെ തൊട്ടടുത്ത നിമിഷം പാലം തകര്‍ന്നുവീണു | വീഡിയോ


Screengrab: twitter.com/AfricaFactsZone

കിന്‍ഷാസ: ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ ഉദ്ഘാടനത്തിന് പിന്നാലെ നടപ്പാലം തകര്‍ന്നുവീണു. പാലത്തിന്റെ ഒരുഭാഗത്ത് കയറിനിന്ന് ഉദ്ഘാടക റിബണ്‍ മുറിച്ചതിന് പിന്നാലെയാണ് പാലം തകര്‍ന്നുവീണത്. കഴിഞ്ഞയാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ട്വിറ്റര്‍ അടക്കമുള്ള സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പാലത്തിന്റെ നിര്‍മാണ നിലവാരത്തെ പരിഹസിച്ചാണ് പലരും ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

പ്രദേശത്തെ ജനങ്ങള്‍ക്ക് വേണ്ടിയാണ് നദിയ്ക്ക് കുറുകെ പാലം നിര്‍മിച്ചതെന്നാണ് പ്രാദേശിക വാര്‍ത്താ ഏജന്‍സിയായ ഖാമാ പ്രസിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ അധികൃതരെല്ലാം ഉദ്ഘാടനത്തിനായി പാലത്തിന്റെ മുകളില്‍ കയറിയതോടെ പാലം തകര്‍ന്നുവീഴുകയായിരുന്നു. ഉദ്ഘാടക റിബണ്‍ മുറിക്കുന്നതും തൊട്ടുപിന്നാലെ പാലം തകരുന്നതുമാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. ഇവരെ ഉടന്‍തന്നെ സമീപത്തുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തുന്നതും ദൃശ്യങ്ങളില്‍ കാണാം. മറ്റുള്ളവരും അപകടത്തില്‍പ്പെട്ടെങ്കിലും ഇവരെല്ലാം പാലത്തില്‍ തൂങ്ങിനിന്നെന്നും ആരും താഴെ വീണില്ലെന്നുമാണ് റിപ്പോര്‍ട്ട്.


Content Highlights: a bridge collapsed after inauguration in congo

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sitaram yechury

1 min

PFI നിരോധനം പരിഹാര മാര്‍ഗമല്ല, ആര്‍എസ്എസിനെ നിരോധിച്ചിട്ട് എന്ത് ഗുണമുണ്ടായി?- യെച്ചൂരി

Sep 28, 2022

Most Commented