ഡോണാൾഡ് ട്രംപ് | Photo: Reuters
വാഷിങ്ടണ്‍: യുഎസ്സില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പോരാട്ടം കടുക്കുന്നതിനിടെ വിജയം ഉറപ്പെന്ന പ്രതീക്ഷ പങ്കുവെച്ച് ഡോണാള്‍ഡ് ട്രംപ്. ഇന്ന് രാത്രി ഒരു പ്രസ്താവന നടത്തും, ഒരു വലിയ വിജയം- ട്രംപ് ട്വീറ്റ് ചെയ്തു.
ഞങ്ങള്‍ മുന്നേറുകയാണ്. എന്നാല്‍ അവര്‍(ഡെമോക്രാറ്റുകള്‍) തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. അത് ഞങ്ങള്‍ അനുവദിക്കില്ല. പോളിങ് സമയം അതിക്രമിച്ചാല്‍ വോട്ട് രേഖപ്പെടുത്താന്‍ സാധിക്കില്ലെന്നും ട്രംപ് ട്വീറ്റ് ചെയ്തു.
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഇതുവരെയുള്ള ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ജോ ബൈഡനാണ് നേരിയ മുന്‍തൂക്കം.
Content Highlights: A big win says Donald Trump as he is set to make statement shortly
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..