വലിയ കുടുംബം വേണമെന്നാഗ്രഹിച്ചു; പേരമക്കളുടെ കുട്ടികളുടെ എണ്ണം നൂറുതികഞ്ഞതിന് സാക്ഷിയായി 99-കാരി


Photo : Facebook / Peggy Koller

മാര്‍ഗരിറ്റ് കോളര്‍ എന്ന 99- കാരിയായ മുതുമുത്തശ്ശി ഏറെ ആഹ്‌ളാദത്തിലാണ്. പതിനൊന്ന് മക്കളും 56 പേരക്കുട്ടികളുമാണ് ഈ പെന്‍സില്‍വാനിക്കാരിയ്ക്ക്. പേരക്കുട്ടികളുടെ മക്കളുടെ എണ്ണം സെഞ്ചുറി തികഞ്ഞതിന്റെ സന്തോഷത്തിലാണ് മാര്‍ഗരിറ്റ് ഇപ്പോള്‍. ഓഗസ്റ്റ് നാലിനാണ് പേരക്കുട്ടികളുടെ മക്കളുടെ എണ്ണം നൂറു തികഞ്ഞത്.

ലോകത്തിലെ ഏറ്റവും ഭാഗ്യവതിയാണ് താനെന്നും ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ് ഇത്തരമൊരു സൗഭാഗ്യം അനുഭവിക്കാനാവുന്നതെന്നും കുഞ്ഞിനെ കയ്യിലെടുത്ത് മാര്‍ഗരിറ്റ് പറയുന്നു.

മാര്‍ഗരിറ്റിന്റേയും മരിച്ചുപോയ ഭര്‍ത്താവിന്റേയും പേരുകള്‍ ചേര്‍ത്താണ് കുഞ്ഞിന് പേര് നല്‍കിയിട്ടുള്ളത്. വീട്ടിലെ ഒറ്റക്കുട്ടിയായിരുന്നതിനാല്‍ വലിയൊരു കുടുംബം വേണമെന്ന് താനാഗ്രഹിച്ചിരുന്നതായി മാര്‍ഗരിറ്റ് പറയുന്നു. വിവാഹജീവിതത്തിന് മുമ്പ് കന്യാസ്ത്രീയാകാന്‍ ആഗ്രഹിച്ച് മാര്‍ഗരിറ്റ് വീടിനടുത്തുള്ള മഠത്തില്‍ ചേര്‍ന്നെങ്കിലും പിന്നീട് ഭർത്താവായിത്തീർന്ന വില്യമിന്റെ പ്രേരണയില്‍ സന്യാസജീവിതം ഉപേക്ഷിച്ചതായും മെട്രോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കുടുംബത്തിലെ എല്ലാവർക്കും ഒരു മേശയ്ക്ക് ചുറ്റും ഒത്തുകൂടുക എന്നത് പ്രയാസമാണെന്നും അതിനാല്‍ പ്രധാനപ്പെട്ട ആഘോഷദിവസങ്ങളില്‍ പല സംഘങ്ങളായി ഒത്തുചേരുന്നതാണ് പതിവെന്നും നൂറാമത്തെ പേരക്കുട്ടിയുടെ കുട്ടിയുടെ അമ്മയായ ക്രിസ്റ്റീന്‍ ബാല്‍സ്റ്റര്‍ പറഞ്ഞു. ക്രിസ്റ്റീന്റെ കസിന്‍ കോളീന്റെ കുട്ടിയാവും നൂറാമത്തെ കുട്ടിയെന്ന് പ്രതീക്ഷിച്ചിരുന്നതെങ്കിലും വിചാരിച്ചതിലും ഒരാഴ്ച മുമ്പെ ക്രിസ്റ്റീന്‍ പ്രസവിച്ചതോടെ ഭാഗ്യം ആ കുഞ്ഞിനായി. 1922- നാണ് മാര്‍ഗരിറ്റ് ജനിച്ചത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അവരും ജന്മദിനം ആഘോഷിക്കും.

Content Highlights: 99-Year-Old US Woman, 100th Great-Grandchild, Marguerite Koller, Peggy Koller


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


KSRTC

1 min

നേരിടാന്‍ കര്‍ശന നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി; ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

Sep 30, 2022


19:18

ദേശീയതയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ തുറന്നുകാണിക്കുന്ന സിനിമയാണ് 'മൂസ' | Suresh Gopi | Talkies

Sep 30, 2022

Most Commented