ടൊറന്റോ(കാനഡ):  ഗ്രീക്ക് ടൗണില്‍ അജ്ഞാതന്റെ വെടിയേറ്റ് ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. ഒരു റെസ്റ്റോറന്റില്‍ പിറന്നാള്‍ പാർട്ടി നടക്കുന്നതിനിടെയാണ് വെടിവെയ്പുണ്ടായത്. ആളുകള്‍ക്ക് നേരെ വെടിയുതിര്‍ത്ത ശേഷം ഇയാള്‍ സ്വയം വെടിവെച്ച് മരിച്ചു. 
 
സംഭവസ്ഥലത്തുണ്ടായിരുന്ന ആളുകളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ആകസ്മിക സംഭവമായതിനാല്‍ ദൃക്‌സാക്ഷികളെല്ലാം പരിഭ്രാന്തരാണ്. 

"വെടിയേറ്റവരില്‍ ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു. ഇവരെകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ. ഇത്തരത്തിലുള്ള ഒരു ആക്രമണത്തിന് ഇയാളെ പ്രേരിപ്പിച്ചതെന്തെന്ന് അന്വേഷിക്കുന്നുണ്ട്."  ടൊറന്റോ പോലീസ് ട്വീറ്റ് ചെയ്തു.