ന്യൂയോര്‍ക്ക്: അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപ്പിടിത്തത്തില്‍ 9 കുട്ടികളുള്‍പ്പടെ 19 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്. പരിക്കേറ്റവരില്‍ പലരുടെയും സ്ഥിതി ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

63 പേര്‍ക്ക്‌ പൊള്ളലേറ്റതായി ന്യൂയോര്‍ക്ക് മേയര്‍ എറിക് ആഡംസ് പറഞ്ഞു. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ തീപ്പിടിത്തങ്ങളിലൊന്നാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കന്‍ സമയം ഞായറാഴ്ച രാവിലെയായിരുന്നു രാജ്യത്തെ നടുക്കിയ തീപ്പിടിത്തം. ഈസ്റ്റ് 181 സ്ട്രീറ്റിലെ 19- സ്റ്റോറി ബിള്‍ഡിങ് എന്ന അപ്പാര്‍ട്ട്‌മെന്റിലെ രണ്ടും മൂന്നും നിലകളാണ് അഗ്നിക്കിരയായത്.

ഇരുന്നോറോളം ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി. മരണനിരക്ക് ഇനിയും ഉയര്‍ന്നേല്‍ക്കുമെന്ന് ആശങ്കപ്പെടുന്നതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Content Highlights: 9 Children Among 19 Dead In New York Apartment Fire