ജെറി ജാർട്ട്, മഞ്ഞിൽ പുതഞ്ഞനിലയിൽ കണ്ടെത്തിയ കാർ | ഫോട്ടോ: facebook.com/InyoCountySheriffsOffice
വാഷിങ്ടണ്‍: യാത്രയ്ക്കിടെ കനത്ത മഞ്ഞുവീഴ്ചയിലും ശീതക്കാറ്റിലും അകപ്പെട്ടതിനെത്തുടര്‍ന്ന് എണ്‍പത്തൊന്നുകാരന്‍ മഞ്ഞുപാളിയില്‍ കുടുങ്ങിക്കിടന്നത് ഒരാഴ്ച. മുന്‍ നാസ ഉദ്യോഗസ്ഥനായ ജെറി ജാര്‍ട്ടാണ് മഞ്ഞുപാളിയില്‍ ഒരാഴ്ചയോളം കുടുങ്ങിക്കിടന്ന ശേഷം അദ്ഭുതകരമായി രക്ഷപ്പെട്ടത്. കാറില്‍ യാത്ര ചെയ്യവേയായിരുന്നു സംഭവം. വാഹനത്തിലുണ്ടായിരുന്ന ബ്രെഡ്ഡും ബിസ്‌കറ്റും കഴിച്ചാണ് ഇത്രയും ദിവസം ജീവന്‍ നിലനിര്‍ത്തിയതെന്ന് ജെറി പറഞ്ഞു.
കാലിഫോര്‍ണിയയിലെ ബിഗ് പിനെയിലെ പര്‍വതപ്രദേശത്തെ വീട്ടില്‍നിന്ന് നെവാഡയിലെ ഭാര്യയുടെ അടുത്തേക്ക് പുറപ്പെട്ടതായിരുന്നു ജെറി ജാര്‍ട്ട്. യാത്രയ്ക്കിടെ ജെറിയുടെ കാര്‍ കനത്ത മഞ്ഞുവീഴ്ചയിലും ശീതക്കാറ്റിലും അകപ്പെട്ടു. ഇതിനിടെ നൊവാഡയിലേക്ക് പുറപ്പെട്ട ജെറി അവിടെ എത്താതിരുന്നതോടെ അന്വേഷണമാരംഭിച്ചു. ഒരാഴ്ച നീണ്ട അന്വേഷണത്തിനൊടുവില്‍ മഞ്ഞുമൂടിയ കാറിനുള്ളില്‍ ജെറിയെ കണ്ടെത്തുകയും തുടര്‍ന്ന് രക്ഷപ്പെടുത്തുകയുമായിരുന്നു.
നേര്‍ത്ത ജാക്കറ്റു മാത്രമാണ് ജെറി ധരിച്ചിരുന്നത്. കാറിലുണ്ടായിരുന്ന ബ്രെഡും ബിസ്‌കറ്റും കഴിച്ചാണ് ജീവന്‍ നിലനിര്‍ത്തിയതെന്നും ഭയപ്പെടാതിരിക്കാനായി ഫോണിലെ ചാര്‍ജ് തീരുന്നതുവരെ വീഡിയോ കണ്ടുവെന്നും ജെറി പറഞ്ഞു. എങ്കിലും എണ്‍പത്തൊന്നുകാരന്‍ മഞ്ഞുവീഴ്ചയെ ഇത്രനാള്‍ അതിജീവിച്ചത് അദ്ഭുതമാണ്.
അതിശൈത്യം തുടരുന്ന കാലിഫോര്‍ണിയയില്‍ മൂന്നടി ഉയരത്തില്‍ മഞ്ഞു മൂടിക്കിടക്കുകയാണ്. കനത്ത ഹിമപാതത്തില്‍ സമീപകാലത്ത് 13 പേര്‍ മരിച്ചു.
Content Highlights: 81 year old was trapped in the ice for a week, usa
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..