ജപ്പാനില്‍ ശക്തമായ ഭൂചലനം, റിക്ടര്‍ സ്‌കെയിലില്‍ 6.9 രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പില്ല


-

ടോക്കിയോ: ജപ്പാനിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.9 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത് ജപ്പാന്റെ കിഴക്കൻ തീരത്തുള്ള ഒഗസവാര ദ്വീപിലാണ്.

ഭൂചലനത്തിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം വടക്ക് 27.2 ഡിഗ്രി അക്ഷാംശത്തിനും പടിഞ്ഞാറ് 140.7 ഡിഗ്രി രേഖാംശത്തിനുമിടയ്ക്ക് 490 കിലോമീറ്റർ ആഴത്തിലായിരുന്നുവെന്ന് ജാപ്പനീസ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.

പ്രാദേശിക സമയം വൈകിട്ട് 4.26 നാണ് ഭൂചലനം അനുഭവപ്പെട്ടത്. ദ്വീപിൽ നാല് ഭൂചലനങ്ങളാണ് രേഖപ്പെടുത്തിയത്. ഇതിൽ ചിലതിൽ റിക്ടർ സ്കെയിലിൽ ഏഴ് രേഖപ്പെടുത്തിയെന്നാണ് വിവരം. ഭൂചലനത്തിന്റെ ഭാഗമായി സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.

Content Highlights:6.9 magnitude quake strikes off Japanese islands

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section




Most Commented