വാഷിങ്ടണ്‍: അലാസ്‌കയിലെ ആംഗറേജില്‍ രണ്ടു വിമാനങ്ങള്‍ ആകാശത്തുവെച്ച് കൂട്ടിയിടിച്ച്‌ ഏഴ് പേര്‍ മരിച്ചു. യു.എസ് കോണ്‍ഗ്രസിലെ റിപ്പബ്ലിക്കന്‍ അംഗവും ഇതില്‍ ഉള്‍പ്പെടുന്നു. അപകടത്തില്‍പ്പെട്ട വിമാനത്തിലൊന്ന് പറത്തിയിരുന്നത് ഇയാള്‍ തന്നെയായിരുന്നു.

സോള്‍ഡോട്ട്‌ന വിമാനത്താവളത്തിന് സമീപത്തുവെച്ചുണ്ടായ അപകടത്തില്‍ രണ്ടു വിമാനങ്ങളിലുണ്ടായിരുന്ന എല്ലാവരും മരിച്ചു. റിപ്പബ്ലിക്കന്‍ അംഗമായ ഗാരി നോപ്പ്‌ ഒരു വിമാനത്തില്‍ തനിച്ചായിരുന്നു. നാല് വിനോദ സഞ്ചാരികളുമായി പറന്ന മറ്റൊരു വിമാനവുമായിട്ടാണ് കൂട്ടിയിടിച്ചത്. ഇതിലെ പൈലറ്റും ഗൈഡുമടക്കം കൊല്ലപ്പെട്ടു.

ആറ് പേരും അപകടം നടന്നയുടന്‍ മരിച്ചു. ഒരാള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. കൂട്ടിയിടിച്ച വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ദേശീയപാതയിലാണ് പതിച്ചത്.

Content Highlights: 7 Killed, Including State Lawmaker, As Two Planes Collide In Alaska