സിഡ്‌നി: തെക്കുകിഴക്കന്‍ പസഫിക് സമുദ്രത്തില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.7 രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് ഓസ്‌ട്രേലിയ, ന്യുസീലന്‍ഡ്, ഫിജി തീരങ്ങളില്‍ സുനാമി ഉണ്ടാകുമെന്ന് യുഎസ് സര്‍ക്കാരിന്റെ എന്‍ഡബ്ല്യുഎസ് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. 

ഓസ്‌ട്രേലിയന്‍ കാലവസ്ഥാ നിരീക്ഷണ വകുപ്പും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശക്തമായ തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ തീര മേഖലയില്‍നിന്ന് ആളുകളെ ഒഴിപ്പിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. 

 

 

 

Content Highlights: 7.7 Magnitude Earthquake In South Pacific; Tsunami Confirmed