കാന്‍ബെറാ: തെക്കുകിഴക്കന്‍ പസഫിക് സമുദ്രത്തില്‍ വന്‍ ഭൂചലനം. ഓസ്‌ട്രേലിയന്‍ തീരത്തുനിന്ന് 550 കിലോമീറ്റര്‍ അകലെ കടലിലാണ് ഭൂചലനമുണ്ടായത്. 

ഓസ്‌ട്രേലിയന്‍ തീരത്തിനുസമീപത്തുള്ള ലോയല്‍റ്റി ദ്വീപുകളാണ് പ്രഭവകേന്ദ്രം. റിക്ടര്‍ സ്‌കെയിലില്‍ 7.7 രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടര്‍ന്ന് ഓസ്ട്രേലിയ, ഫിജി, വനുവാതു, ന്യൂകാലിഡോണിയ തീരങ്ങളില്‍ ഓസ്ട്രേലിയന്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം സുനാമി മുന്നറിയിപ്പ് നല്‍കി.

 

Content Highlights: 7.7 Magnitude Earthquake In South Pacific