.jpg?$p=8b06b13&f=16x10&w=856&q=0.8)
കീവിൽ റഷ്യൻസൈനികരുമായുണ്ടായ ഏറ്റുമുട്ടലിനുശേഷം പൊട്ടാത്ത ഷെല്ലുകൾ ശേഖരിക്കുന്ന യുക്രൈൻ പട്ടാളക്കാർ
ജനീവ: റഷ്യ നടത്തുന്ന ആക്രമണങ്ങളില്‍ യുക്രൈനിലെ പൗരന്മാര് കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഐക്യരാഷ്ട്ര സഭ. വ്യാഴാഴ്ച യുക്രൈനിലെ പ്രാദേശിക സമയം രാവിലെ 5.30നാണ് റഷ്യ യുക്രൈനെ ആക്രമിക്കാന്‍ തുടങ്ങിയത്. ഇതുവരെയുള്ള കണക്കനുസരിച്ച് 240ല്‍ അധികം സിവിലിയന്മാര്ക്ക് പരിക്കേറ്റുവെന്നും ഇതില്‍ 64 പേര് കൊല്ലപ്പെട്ടുവെന്നും യുഎന്‍ സ്ഥിരീകരിക്കുന്നു. അതേസമയം പരിക്കേറ്റവരുടേയും കൊല്ലപ്പെട്ടവരുടേയും സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും യുഎന്‍ വ്യക്ക്തമാക്കി.
പല സ്ഥലങ്ങളിലും സിവിലിയന്‍സിന് നേരെ നടന്ന ആക്രമണങ്ങളുടെ കണക്ക് ഇനിയും ലഭ്യമാകേണ്ടതുണ്ട്. അതോടൊപ്പം തന്നെ ജനവാസ മേഖലകളില്‍ റഷ്യന്‍ ആക്രമണത്തെ തുടര്‍ന്ന് പലയിടങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ഭക്ഷണം, കുടിവെള്ളം എന്നിവയുടെ ലഭ്യതയ്ക്ക് പ്രതിസന്ധിയുണ്ട്.റഷ്യയുടെ ഷെല്‍ ആക്രമണങ്ങളും എയര്‍ സ്ട്രൈക്കുമാണ് ജനവാസ മേഖലകളിലുണ്ടായിട്ടുള്ളത്.
കീവ് നഗരത്തിലെ ഒരു റസിഡന്‍ഷ്യല്‍ ഫ്ളാറ്റിന് നേരെ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എന്നാല്‍ ആക്രമണം നടക്കുമ്പോള്‍ ഫ്ളാറ്റില്‍ ആള്‍ത്താമസമില്ലായിരുന്നു. കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചുവെങ്കിലും ആളുകള്‍ ബങ്കറിലായിരുന്നതിനാല്‍ ആര്‍ക്കും പരിക്ക് പറ്റിയില്ല. തലസ്ഥാനമായ കീവില്‍ ജനവാസ മേഖലയ്ക്ക് നേരെ ആക്രമണമുണ്ടായതായി സിറ്റി മേയറും യുക്രൈന് വിദേശകാര്യ മന്ത്രിയും സ്ഥിരീകരിച്ചിരുന്നു.
അതേസമയം റഷ്യന്‍ സൈനികര്‍ക്ക് താവളമൊരുക്കുന്നതില്‍ നിന്ന് റഷ്യയുടേയും യുക്രൈന്റേയും അയല്‍രാജ്യവും റഷ്യയുടെ സഖ്യകക്ഷിയുമായ ബെലാറസ് പിന്മാറണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ ആവശ്യപ്പെട്ടു. റഷ്യന്‍ സൈനികരോട് എത്രയും വേഗം രാജ്യം വിടാന്‍ ബെലാറസ് ആവശ്യപ്പെടണമെന്ന് പ്രസിഡന്റ് അലക്സാണ്ടര്‍ ലൂക്കാഷെങ്കോയോട് പ്രസ്താവനയിലൂടെ മാക്രോണ്‍ ആവശ്യപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..