പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുന്നു | AP
അങ്കാറ: രണ്ടാഴ്ചമുമ്പുണ്ടായ വന്‍ ഭൂകമ്പത്തില്‍ 47,000-ത്തിലധികം പേര്‍ മരിച്ച തുര്‍ക്കിയില്‍ വീണ്ടും ഭൂകമ്പം. തുര്‍ക്കി - സിറിയ അതിര്‍ത്തിയില്‍ തിങ്കളാഴ്ച (പ്രാദേശിക സമയം) ഉണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തി.
മൂന്നുപേര്‍ മരിച്ചതായി ബിബിസി റിപ്പോര്‍ട്ടുചെയ്തു. 680 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അങ്കാറ നഗരത്തിനടുത്താണ് രണ്ടാമത്തെ വന്‍ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. സിറിയ, ഈജിപ്ത്, ലബനന്‍ എന്നിവിടങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടു. കെട്ടിടങ്ങള്‍ തകര്‍ന്നുവെന്നും നിരവധിപേര്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയെന്നും റിപ്പോര്‍ട്ടുണ്ട്.
എന്നാല്‍ പ്രദേശത്തെ മിക്കകെട്ടിടങ്ങളും രണ്ടാഴ്ച മുമ്പുണ്ടായ ഭൂകമ്പത്തില്‍തന്നെ തകര്‍ന്ന നിലയിലാണെന്ന് തുര്‍ക്കിയിലെ ഡിസാസ്റ്റര്‍ ആന്‍ഡ് എമര്‍ജന്‍സി മാനേജ്‌മെന്റ് അതോറിറ്റി വൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. അവശേഷിച്ച കെട്ടിടങ്ങള്‍ക്കാണ് നാശനഷ്ടം സംഭവിച്ചത്. തുര്‍ക്കിയില്‍ ഫെബ്രുവരി ആറിനുണ്ടായ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിലാണ് 47,000-ത്തിലധികം പേര്‍ കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് കെട്ടിടങ്ങള്‍ ആദ്യ ഭൂചലനത്തില്‍ തകര്‍ന്നിരുന്നു.
Content Highlights: Turkey new earth quake
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..