ഇന്‍ഡൊനീഷ്യയില്‍ വന്‍ ഭൂചലനം; 160 മരണം, കെട്ടിടങ്ങള്‍ക്കടിയില്‍ കുടുങ്ങി നിരവധി പേര്‍


ഭൂകമ്പത്തിൽ പരിക്കേറ്റ് വെസ്റ്റ് ജാവയിലെ സിയാൻജുറിലെ ആശുപത്രിക്ക് പുറത്ത് കഴിയുന്നവർ | ഫോട്ടോ: എ.പി.

ജക്കാര്‍ത്ത: ഇന്‍ഡൊനീഷ്യയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 160 പേര്‍ മരിച്ചതായാണ് റിപ്പോർട്ട്. നിരവധി പേര്‍ക്ക് പരിക്കുണ്ട്. തലസ്ഥാനമായ ജക്കാര്‍ത്തയില്‍നിന്ന് 75 കിലോമീറ്റര്‍ അകലെയുള്ള വെസ്റ്റ് ജാവ പ്രവിശ്യയില്‍ തിങ്കളാഴ്ചയാണ് ഭൂകമ്പമുണ്ടായത്.

നിലവില്‍ 160 പേര്‍ മരിച്ചതായും നിരവധി പേര്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നതായും സര്‍ക്കാര്‍ പ്രതിനിധി വ്യക്തമാക്കി. മരണസംഖ്യയും പരിക്കേറ്റവരുടെ എണ്ണവും ഇനിയും കൂടാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. പരിക്കേറ്റവരില്‍ കൂടുതല്‍ പേരും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരാണ്. ഇവരെ പ്രദേശത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പലരുടെയും പരിക്കുകള്‍ സാരമായതാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

പത്തുകിലോമീറ്റര്‍ വ്യാപ്തിയിലാണ് ഭൂചലനമുണ്ടായത്. പ്രദേശത്തെ ജനങ്ങള്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തുടര്‍ചലനങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ആളുകളോട് കെട്ടിടങ്ങള്‍ക്ക് പുറത്ത് കഴിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സുനാമിക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥാ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Content Highlights: 5.6 magnitude earthquake in indonesia, nearly 20 killed, 300 injured


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022

Most Commented