മൃതദേഹങ്ങൾ കണ്ടെത്തിയ ട്രക്ക് | Photo: Jordan Vonderhaar/Getty Images/AFP
സാന്‍ അന്റോണിയോ: അമേരിക്കയിലെ ടെക്സസില്‍ ട്രക്കിനുള്ളില്‍ 46 മൃതദേഹങ്ങള്‍ കണ്ടെത്തി. തിങ്കളാഴ്ച സാന്‍ അന്റോണിയോയിലാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൃതദേഹങ്ങടങ്ങിയ ട്രക്ക് കണ്ടെത്തിയത്. അമേരിക്ക-മെക്‌സിക്കോ അതിര്‍ത്തിയില്‍ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് അടുത്തിടെ ഉണ്ടായ ഏറ്റവും വലിയ അത്യാഹിതമാണെന്ന് അധികൃതര്‍ പറഞ്ഞു.
അവശനിലയില്‍ കണ്ടെത്തിയ 16 പേരെ ആശുപത്രിയിലേക്ക് മാറ്റിയതായി സാന്‍ ആന്റോണിയോ അഗ്നിരക്ഷാ വിഭാഗം അറിയിച്ചു. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെയാണ് ആശുപത്രയിലേക്ക് മാറ്റിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയില്‍ എടുത്തയായും അധികൃതര്‍ അറിയിച്ചു. മെക്സിക്കോയില്‍ നിന്നുള്ള കുടിയേറ്റക്കാരാണ് മരിച്ചതെന്നാണ് വിവരം.
മെക്‌സിക്കോ അതിര്‍ത്തിയില്‍ നിന്ന് 250 കിലോമീറ്റര്‍ ദൂരെ നഗരത്തില്‍നിന്ന് അകലെയായി ഒറ്റപ്പെട്ട സ്ഥലത്ത് റെയില്‍ ട്രാക്കിനോട് ചേര്‍ന്ന റോഡിലാണ് ട്രക്ക് കണ്ടെത്തിയത്. കനത്ത ചൂടാണ് മരണകാരണമെന്ന് വിലയിരുത്തല്‍. തിങ്കളാഴ്ച ടെക്സസില്‍ താപനില 39.4 ഡിഗ്രിവരെ ഉയര്‍ന്നിരുന്നു.
Content Highlights: 46 migrants found dead inside truck in US, human smuggling case suspected
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..