പാരിസ്: ദക്ഷിണ ഫ്രാന്‍സിലെ ബോര്‍ഡീക്‌സില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 42 പേര്‍ മരിച്ചു. ഇവരില്‍ ഭൂരിപക്ഷവും വയോധികരായ യാത്രക്കാരാണ്. ഫ്രാന്‍സിന്റെ ചരിത്രത്തിലെ കഴിഞ്ഞ 30 വര്‍ഷത്തിനുള്ളിലെ ഏറ്റവും വലിയ റോഡ് അപകടമാണ് ഇത്. 

അപകടത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍ഷ്വ ഒലാദ് അതിയായ ഖേദം പ്രകടിപ്പിച്ചു. 

പെടിറ്റ് പലെയ്‌സില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയുള്ള പലെയ്‌സിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. യാത്ര തുടങ്ങി മിനുട്ടുകള്‍ക്കുള്ളിലാണ് ബസ് ട്രക്കുമായി കൂട്ടിയിടിച്ചത്. 

1970 വരെ റോഡ് ദുരന്തങ്ങള്‍ക്ക് കുപ്രസിദ്ധമായിരുന്നു ഫ്രാന്‍സ്. 1970 വരെ പ്രതിവര്‍ഷം ശരാശരി 16,000 പേര്‍ ഇവിടെ റോഡപകടങ്ങളില്‍ മരിച്ചുവെന്നാണ് കണക്ക്. എന്നാല്‍ കര്‍ശന നടപടികള്‍ കൈക്കൊണ്ടതോടെ മരണ സംഖ്യ ശരാശരി 4000 ആയി ചുരുങ്ങിയിരുന്നു.