ഔഗാഡൂഗോ: പശ്ചിമാഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാ ഫാസോയില്‍ ഇന്ത്യക്കാരനുള്‍പ്പടെ മൂന്ന് ഖനി തൊഴിലാളികളെ ഭീകരര്‍ തട്ടിക്കൊണ്ടു പോയി. രാജ്യത്തിന്റെ വടക്കന്‍ പ്രദേശത്ത് നിന്നാണ് ഭീകരര്‍ ഇവരെ തട്ടിക്കൊണ്ടുപോയത്.

ഇന്ത്യക്കാരന് പുറമെ പ്രദേശ വാസിയായ ഒരാളെയും ഒരു ദക്ഷിണാഫ്രിക്കന്‍ പൗരനെയുമാണ് തട്ടിക്കൊണ്ടുപോയത്. മാലിയുടെയും നൈജറിന്റെയും അതിര്‍ത്തി പ്രദേശമായ ഡ്ജിബോ നഗരത്തിലെ ഇനാറ്റ സ്വര്‍ണ ഖനിയില്‍ നിന്നാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. ഇവരുടെ കൂടെ ജോലി ചെയ്യുന്ന മറ്റൊരു തൊഴിലാളി തട്ടിക്കൊണ്ടുപോകല്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രാദേശിക ജിഹാദി ഗ്രൂപ്പുകളാണ് സംഭവത്തിന് പുറകിലെന്ന് സംശയിക്കുന്നതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇവരെ മാലിയിലേക്ക് കടത്തിയതായും സംശയമുണ്ട്. വിദേശ തൊഴിലാളികളെ ഭീകരര്‍ തട്ടിക്കൊണ്ടു പോകുന്നത് ബുര്‍ക്കിനോ ഫാസോയില്‍ ആദ്യമല്ല.

അല്‍-ഖ്വായിദ യുമായി ബന്ധമുള്ള ജിഹാദി ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം സജീവമാണ് ഇവിടെ. 1.86 കോടി മാത്രം ജനസംഖ്യയുള്ള ചെറു രാജ്യമാണ് ബുര്‍ക്കിനോ ഫാസോ.

content highlights: 3 Mine Workers Kidnapped by Militants in Burkina Faso