കൊക്കെയ്ൻ കടലിൽ കണ്ടെത്തിയപ്പോൾ | Photo - AFP
വെല്ലിങ്ടണ്‍: കടലില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ ന്യൂസീലന്‍ഡ് അധികൃതര്‍ കണ്ടെത്തിയത് 3200 കിലോ കൊക്കെയ്ന്‍. 300 മില്യണ്‍ ഡോളര്‍(2460 കോടി രൂപ) വിലവരുന്ന മയക്കുമരുന്നാണ് ന്യൂസീലന്‍ഡ് പോലീസ്, കസ്റ്റംസ്, ന്യൂസീലന്‍ഡ് ഡിഫന്‍സ് ഫോഴ്‌സ് എന്നിവ നടത്തിയ സംയുക്ത നീക്കത്തിനിടെ കണ്ടെത്തിയത്. രാജ്യത്ത് 30 വര്‍ഷം വിതരണം ചെയ്യാന്‍ ആവശ്യംവരുന്നത്ര കൊക്കെയ്‌നാണ് കണ്ടെത്താനായതെന്ന് പോലീസ് കമ്മീഷണര്‍ ആന്‍ഡി കോസ്റ്റര്‍ മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്ത് അടുത്തിടെ കണ്ടെത്തുന്ന ഏറ്റവും ഉയര്‍ന്ന അളവിലുള്ള മയക്കുമരുന്ന് ശേഖരമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ഷിപ്പിങ് കണ്ടെയ്‌നറിനുള്ളിലാണ് കടലില്‍ കൊക്കെയ്ന്‍ ശേഖരം കണ്ടെത്തിയത്.
Content Highlights: cocaine sea New Zealand
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..