മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ പടക്ക നിര്‍മ്മാണ മാര്‍ക്കറ്റിലുണ്ടായ സ്‌ഫോടനത്തില്‍ 29 മരണം. എഴുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 

മെക്‌സിക്കന്‍ തലസ്ഥാന നഗരത്തിന്റെ 32 കിലോമീറ്റര്‍ അകലെയുള്ള സാന്‍ പാബ്ലിറ്റോ എന്ന  പടക്ക നിര്‍മ്മാണ മാര്‍ക്കറ്റിലാണ് സ്‌ഫോടനമുണ്ടായത്.

സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.

Explosion At Fireworks Market In Mexico City

സാന്‍ പാബ്ലിറ്റോ മാര്‍ക്കറ്റില്‍ 2005ലും സമാന സ്ഫോടനം നടന്നിരുന്നു. സ്വാന്ത്ര്യദിനാഘോഷ ചടങ്ങില്‍ നടന്ന സഫോനത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.