കണ്ടെയ്‌നർ ഡിപ്പോയിലുണ്ടായ തീപ്പിടിത്തം |ഫോട്ടോ:AFP
ധാക്ക:ബംഗ്ലാദേശിലെ ചിറ്റഗോങില്‍ ഒരു ഷിപ്പിങ് കണ്ടെയ്‌നര്‍ ഡിപ്പോയിലുണ്ടായ തീപ്പിടിത്തത്തില്‍ 25 പേര്‍ വെന്തുമരിച്ചു. 450 ഓളം പേര്‍ക്ക് പൊള്ളലേറ്റു. ഇതില്‍ പലരുടേയും നില ഗുരതരമാണ്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മരിച്ചവരില്‍ അഞ്ച് അഗ്നിശമന സേനാംഗങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. തീ പൂര്‍ണ്ണമായും നിയന്ത്രണ വിധേയമായിട്ടില്ല.
ശനിയാഴ്ച രാത്രിയോടെയാണ് തീപ്പിടിത്തമുണ്ടായതെന്നും ബംഗ്ലാദേശ് ആരോഗ്യ മന്ത്രിയെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. ഡിപ്പോയിലുണ്ടായ എന്തോ രാസപ്രവര്‍ത്തനം മൂലമാണ് തീപ്പിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഒരു പൊട്ടിത്തെറിയോട് കൂടിയാണ് തീ ആളി പടര്‍ന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Content Highlights: 25 Killed In Huge Fire At Bangladesh Container Depot


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..