ബാഗ്ദാദിലെ കോവിഡ് ചികിത്സാകേന്ദ്രത്തിലുണ്ടായ തീപ്പിടിത്തത്തില്‍ 23 പേര്‍ മരിച്ചു


1 min read
Read later
Print
Share

Photo : Twitter | @IraqLiveUpdate

ബാഗ്ദാദ്: ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിലെ കോവിഡ് ചികിത്സാകേന്ദ്രത്തില്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ 23 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇബ്ന്‍-അല്‍-ഖാത്തിബ് ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തിലാണ് ഞായറാഴ്ച തീപ്പിടിത്തമുണ്ടായത്. ഓക്‌സിജന്‍ സിലിണ്ടറുകള്‍ സൂക്ഷിക്കുന്നതില്‍ വന്ന പിഴവാണ് അപകടകാരണമെന്ന് മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചതായി എഎഫ്പി റിപ്പോര്‍ട്ടില്‍ പറയുന്നു. അമ്പതോളം പേര്‍ക്ക് പരിക്കേറ്റു.

വര്‍ഷങ്ങളായി തുടരുന്ന സംഘര്‍വും കുറഞ്ഞ നിക്ഷേപവും മൂലം ഇറാഖിലെ ആരോഗ്യമേഖല തികച്ചും അപര്യാപ്തമായ നിലയിലാണ്. ആശുപത്രികളില്‍ ആവശ്യമായ മരുന്നുകളോ കിടക്കകളുള്‍പ്പെടെയുള്ള ചികിത്സാസൗകര്യങ്ങളോ ഇല്ല. ബുധനാഴ്ച കോവിഡ് ബാധിതരുടെ എണ്ണം പത്ത് ദശലക്ഷം കടന്നതോടെ അറബിനാടുകളില്‍ ഏറ്റവുമധികം രോഗികളുള്ള രാജ്യമായി ഇറാഖ് മാറുകയും ചെയ്തു. കോവിഡ് രോഗികളുടെ ദിനംപ്രതിയുള്ള വര്‍ധനവ് രാജ്യത്തിന്റെ ആരോഗ്യമേഖലാപ്രവര്‍ത്തനങ്ങളെ താറുമാറാക്കിയിരിക്കുകയാണ്.

ഗുരുതരകോവിഡ് രോഗികള്‍ക്കായി നീക്കി വെച്ച ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ മുപ്പതോളം പേര്‍ ചികിത്സയിലുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. രോഗികളുടെ ബന്ധുക്കളും അപകടസ്ഥലത്തുണ്ടായിരുന്നു. തീപ്പിടിത്തം ആശുപത്രിയുടെ വിവിധ നിലകളിലേക്ക് വ്യാപിച്ചതോടെ രോഗികളും അവരുടെ ബന്ധുക്കളും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും അഗ്നിരക്ഷാസേന തീയണക്കാന്‍ ശ്രമിക്കുന്നതുമായ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

അപകടസമയത്ത് ആശുപത്രിയിലുണ്ടായിരുന്ന 120 പേരില്‍ 90 പേരെ രക്ഷപ്പെടുത്തിയതായി പ്രാദേശിക സുരക്ഷാസേന അറിയിച്ചു. എന്നാല്‍ മരിച്ചവരുടേയോ പരിക്കേറ്റവരുടേയോ കൃത്യമായ കണക്ക് സുരക്ഷാസേന പുറത്തു വിട്ടിട്ടില്ല.

ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായ അശ്രദ്ധയാണ് അപകടകാരണമെന്ന് ആരോപിച്ച് പരക്കെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. അപകടത്തെ കുറിച്ചന്വേഷിക്കാന്‍ സമിതിയെ നിയമിക്കണമെന്ന് ബാഗ്ദാദ് ഗവര്‍ണര്‍ മുഹമ്മദ് ജാബെര്‍ ആരോഗ്യമന്ത്രാലയത്തിനോട് ആവശ്യപ്പെട്ടു. രോഗികള്‍ക്കെതിരെയുള്ള അതിക്രമമാണിതെന്ന് മനുശ്യാവകാശ കമ്മിഷന്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. അനിഷ്ടസംഭവത്തില്‍ ഉടനെ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് ഇറാഖ് പ്രധാനമന്ത്രി മുസ്തഫ-അല്‍-കാദെമി അറിയിച്ചു.

Content Highlights: 23 Killed After Fire Breaks Out At COVID-19 Hospital In Iraq

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pakistan

1 min

പാകിസ്താനിൽ നബിദിന റാലിയ്ക്കിടെ സ്ഫോടനം; 52 മരണം, 50 പേർക്ക് പരിക്ക്

Sep 29, 2023


svante paabo

1 min

നാമെങ്ങനെ ഇങ്ങനെയായെന്ന കണ്ടെത്തല്‍, പേബോയ്ക്ക് വൈദ്യശാസ്ത്ര നൊബേല്‍ 

Oct 4, 2022


nobel prize

1 min

സാമ്പത്തിക നൊബേല്‍ പ്രഖ്യാപിച്ചു; പുരസ്കാരം പങ്കിട്ട് മൂന്ന് പേര്‍

Oct 11, 2021


Most Commented