കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു


1 min read
Read later
Print
Share

കാർത്തിക്ക് വാസുദേവ് | Photo: twitter.com/gauravvasdev1

ടൊറന്റോ: കാനഡയിലെ ടൊറന്റോയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശ് ഗാസിയാബാദ് സ്വദേശി കാര്‍ത്തിക്ക് വാസുദേവ് (21) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ഷെര്‍ബോണ്‍ സബ്‌വേ സ്‌റ്റേഷന് സമീപമായിരുന്നു സംഭവം. ഒന്നിലേറെ തവണ വെടിയേറ്റ കാര്‍ത്തിക്കിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന റസ്‌റ്റേറന്റിലേക്ക് പോകുന്ന വഴിക്കാണ് വെടിയേറ്റത്. ജനുവരിയിലാണ് കാര്‍ത്തിക്ക് പഠനത്തിനായി കാനഡയില്‍ എത്തിയത്. വിദ്യാര്‍ഥിയുടെ മരണത്തില്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ അനുശോചനം രേഖപ്പെടുത്തി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മൃതദേഹം നാട്ടിലെത്തിക്കാനുള്ള എല്ലാ സഹായവും നല്‍കുമെന്നും ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു.

Content Highlights: 21-Year-Old Indian Student Shot Dead At Subway Station In Canada

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kim jong un

1 min

ഉത്തരകൊറിയയിൽ ബൈബിൾ കൈവശംവെച്ചതിന് വധശിക്ഷ, രണ്ടുവയസുള്ള കുട്ടിക്കടക്കം ജീവപര്യന്തം- US റിപ്പോർട്ട്

May 27, 2023


Kim Jong Un

1 min

ഹോളിവുഡ് സിനിമ വേണ്ടെന്ന് ഉന്‍; കുട്ടികള്‍ കണ്ടാല്‍ രക്ഷിതാക്കള്‍ അകത്താകും,കുട്ടിക്കും ശിക്ഷകിട്ടും

Feb 28, 2023


sanjay raut

1 min

'മാന്ത്രികനെന്ന് കരുതിയാകാം'; മറാപ്പെ മോദിയുടെ കാൽതൊട്ടുവന്ദിച്ചതില്‍ പരിഹാസവുമായി സഞ്ജയ് റാവുത്ത്‌

May 22, 2023

Most Commented