ഭൂകമ്പത്തിൽ തകർന്ന കെട്ടിടം, പ്രതീകാത്മക ചിത്രം | Photo: AFP
അസസ് (സിറിയ): തിങ്കളാഴ്ചത്തെ ഭൂകമ്പത്തിനുപിന്നാലെ വടക്കുപടിഞ്ഞാറന്‍ സിറിയയിലെ രാജോയ്ക്കടുത്തുള്ള ജയിലില്‍ തടവുകാരുടെ കലാപം. ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരടക്കം ഇരുപത് പേര്‍ ജയില്‍ ചാടി. ഈ ജയിലിലെ 2,000 തടവുകാരില്‍ 1,300 പേരും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണ്. സിറിയയില്‍ പോരാടുന്ന കുര്‍ദുകളുടെ സംഘത്തിലുള്ളവരും ഇവിടെയുണ്ട്. സിറിയന്‍ തുര്‍ക്കി അതിര്‍ത്തി പ്രദേശമായ ബ്ലാക്ക് പ്രിസണ്‍ എന്നറിയപ്പെടുന്ന സൈനിക ജയിലിന്റെ നിയന്ത്രണം പിടിച്ചെടുക്കാനാണ് തടവുകാര്‍ കലാപമുണ്ടാക്കിയത്.
അതിശക്തമായ ഭൂചലനങ്ങളെത്തുടര്‍ന്ന് ജയിലിന്റെ ഭിത്തികള്‍ക്കും വാതിലുകള്‍ക്കും വിള്ളലുണ്ടായി. ഈ അവസരത്തിലാണ് തടവുകാര്‍ പുറത്ത് ചാടാന്‍ ശ്രമിച്ചതും കലാപമുണ്ടാക്കിയതും. തിങ്കളാഴ്ചയുണ്ടായ ഭൂകമ്പത്തിനിടെ തടവുകാര്‍ കലാപമുണ്ടാക്കാന്‍ ശ്രമം നടത്തി. ഇവര്‍ ജയിലിന്റെ നിയന്ത്രണം ഏറ്റെടുക്കാനും ശ്രമിച്ചു. ഇരുപതോളം പേര്‍ ജയില്‍ ചാടിയതായും ഇവര്‍ ഐഎസ് ഭീകരരാണെന്ന് സംശയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനിടെ രക്ഷപ്പെടാന്‍ സഹായിച്ചവര്‍ക്ക് ഭീകരര്‍ വന്‍തോതില്‍ സഹായം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.
2011 മുതല്‍ വടക്കന്‍ സിറിയയില്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ സര്‍ക്കാരും വിമതരും തമ്മില്‍ നടക്കുന്ന ആഭ്യന്തരയുദ്ധം ദുരന്തസാഹചര്യത്തിലും തുടരുകയാണ്. അഞ്ച് ലക്ഷത്തോളം പേരാണ് ഈ യുദ്ധത്തില്‍ മരണപ്പെട്ടിട്ടുള്ളത്. ധാരാളം പേര്‍ അയല്‍രാജ്യമായ തുര്‍ക്കിയിലേക്ക് പാലായനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും തുടര്‍ചലനങ്ങളും വലിയ നാശനഷ്ടമാണ് സിറിയയിലും തുര്‍ക്കിയിലുമുണ്ടാക്കിയത്. ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 7000 കടന്നു. ദുരന്തസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മരണസംഖ്യ 20000 കടന്നേക്കുമെന്നാണ് WHO-യുടെ വിലയിരുത്തല്‍.
Content Highlights: 20 ISIS Terrorists Escape After Earthquake Damages Syria Prison
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..