കടലില്‍ 'മരണച്ചുഴി' തീര്‍ത്ത് ബോട്ട്, തെറിച്ചുവീണ യാത്രികരെ അതിസാഹസികമായി രക്ഷപ്പെടുത്തി- VIDEO


അപകടത്തിൻറെ ദൃശ്യം

മസാച്യുസെറ്റ്‌സ്: സാങ്കേതിക തകരാറിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് കടലില്‍ 'മരണച്ചുഴി' തീര്‍ത്ത് കറങ്ങിക്കൊണ്ടിരുന്ന ബോട്ടില്‍ നിന്ന് തെറിച്ച് വെള്ളത്തില്‍ വീണ രണ്ട് പേരെ മത്സ്യത്തൊഴിലാളികള്‍ സാഹസികമായി രക്ഷപ്പെടുത്തി. മസാച്യുസെറ്റ്‌സിലാണ് സംഭവം. ഇതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

24 അടിയോളം ഉയരമുള്ള ബോട്ട് അതിവേഗത്തില്‍ അപകടകരമാം വിധത്തില്‍ കറങ്ങുന്നത് കണ്ടതായി മത്സ്യബന്ധന കപ്പലായ ഫൈനെസ്റ്റ് കൈന്‍ഡിന്റെ ക്യാപ്റ്റന്‍ ഡാന ബ്ലാക്ക്മാന്‍ ആണ് മാര്‍ഷ്ഫീല്‍ഡ് ഹാര്‍ബര്‍മാസ്റ്ററുടെ ഓഫീസിലേക്ക് വിളിച്ചറിയിച്ചത്. ബോട്ടില്‍ നിന്ന് കടലിലേക്ക് തെറിച്ചുവീണെന്ന് കരുതുന്ന രണ്ട് പേരെ രക്ഷപ്പെടുത്തിയതായും ക്യാപ്റ്റന്‍ പോലീസിനെ അറിയിച്ചു.

കടലില്‍ വീണവരില്‍ ഒരാള്‍ ധരിച്ചിരുന്ന വസ്ത്രം അഴിച്ച് വെള്ളത്തില്‍ നിന്ന് മേലേക്ക് വീശി രക്ഷപ്പെടുത്താന്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു. രണ്ട് പേരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്നും ക്യാപ്റ്റന്‍ അറിയിച്ചു. ഇരുവര്‍ക്കും പരിക്കുകളൊന്നുമില്ലെന്നും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നുമാണ് ക്യാപ്റ്റന്‍ പോലീസിനെ അറിയിച്ചത്.

മസാച്യുസെറ്റ്‌സിലെ ഗ്രീന്‍ ഹാര്‍ബറില്‍ നിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്നു ബോട്ട്. സാങ്കേതിക തകരാര്‍ സംഭവിച്ചതിനെ തുടർന്നാണ് ബോട്ട് നിയന്ത്രണംവിട്ട് കടലില്‍ വട്ടംകറങ്ങാന്‍ തുടങ്ങിയത്. 'സർക്കിള്‍ ഓഫ് ഡെത്ത്' എന്നാണ് ഇത്തരം പ്രതിഭാസത്തെ വിളിക്കുന്നത്.

Content Highlights: 2 People Rescued From Sea After Being Thrown From Boat In 'Circle of Death'

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented