ഏദന്‍: യെമനിലെ  ഷാബ്‌വാ പ്രവിശ്യയില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 15 പട്ടാളക്കാര്‍ കൊല്ലപ്പെട്ടു. പട്ടാളക്കാര്‍ കാര്‍ പരിശോധന നടത്തുമ്പോഴായിരുന്നു സ്‌ഫോടനം. 

യു.എഇയുടെ സഹായത്തോടെയുള്ള യമനി പട്ടാളത്തിന്റെ  പ്രത്യേക ചെക്ക് പോസ്റ്റിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല. അല്‍ഖ്വെയ്ദ തീവ്രവാദികളാണ് സംഭവത്തിന് പിന്നിലെന്ന് സുരക്ഷാ സേന പറഞ്ഞു. അല്‍ഖയിദക്കെതിരെ യു.എ.ഇ നിലപാട് ശക്തമാക്കിയതിന് പിന്നാലെയാണ് സ്‌ഫോടനം.