ധാക്കയിലുണ്ടായ സ്‌ഫോടനം | Photo:Twitter@airnewsalerts
ധാക്ക: ബംഗ്ലാദേശിലെ ധാക്കയിലുണ്ടായ സ്‌ഫോടനത്തില്‍ 15 മരണം. തലസ്ഥാനത്തെ ബഹുനില കെട്ടിടത്തിലാണ് സ്ഫോടനമുണ്ടായത്. ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെയാണ് തിരക്കേറിയ മാര്‍ക്കറ്റിലെ കെട്ടിടത്തിൽ സ്‌ഫോടനമുണ്ടായത്.
നിരവധി ഓഫീസുകളും കടകളും പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് സ്‌ഫോടനമുണ്ടായിരിക്കുന്നത്. സംഭവത്തില്‍ നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
മരണനിരക്ക് ഉയരാന്‍ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സ്‌ഫോടനകാരണം വ്യക്തമല്ല.
Content Highlights: 14 Killed, Over 100 Injured In Explosion At Dhaka
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..