ബന്ധുവിന്റെ മൃതദേഹത്തിന് അരികിലിരുന്ന് വിലപിക്കുന്ന സ്ത്രീ| Photo: AFP
ഇസ്ലാമാബാദ്: പാകിസ്താനിലെ കറാച്ചിയില്‍ റംസാനോട് അനുബന്ധിച്ച് നടത്തിയ ഭക്ഷണ വിതരണ പരിപാടിയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 12 മരണം. സ്ത്രീകളും കുട്ടികളുമാണ് മരിച്ചത്. വെള്ളിയാഴ്ചയാണ് സംഭവം. കറാച്ചിയിലെ സിന്ധ് ഇന്‍ഡസ്ട്രിയര്‍ ആന്‍ഡ് ട്രേഡിങ് എസ്‌റ്റേറ്റി(എസ്.ഐ.ടി.ഇ.)ലെ ഒരു സ്വകാര്യ സ്ഥാപനം സംഘടിപ്പിച്ച പരിപാടിയ്ക്കിടെയാണ് ദുരന്തമുണ്ടായത്.
നാനൂറോളം സ്ത്രീകള്‍ പരിപാടിയ്ക്ക് എത്തിയിരുന്നെന്ന് പാകിസ്താന്‍ പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഇര്‍ഫാന്‍ അലി ബലോച് പറഞ്ഞു. ഒരുപാട് ആളുകള്‍ എത്തിച്ചേരുമെന്ന് ഭയന്ന് കമ്പനി, പരിപാടി നടക്കുന്ന സ്ഥലത്തെ വാതിലുകള്‍ പൂട്ടി. എന്നാല്‍ ഉള്ളില്‍ വരി പാലിക്കുന്നതുമായി ബന്ധപ്പെട്ട സജ്ജീകരണങ്ങള്‍ ഒന്നും ഒരുക്കിയിരുന്നില്ല.
ആളുകള്‍ പരിഭ്രാന്തരാവുകയും ഭക്ഷണം വാങ്ങാന്‍ പരസ്പരം ഉന്തും തള്ളുമുണ്ടാക്കുകയുമായിരുന്നു. ഇതോടെ കുറച്ചുപേര്‍ സമീപത്തെ ഓവുചാലിലേക്ക് വീണു. പല സ്ത്രീകളും ബോധരഹിതരായെന്നും പോലീസ് അറിയിച്ചു. സ്ഥാപന ഉടമയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി. പരിപാടി നടത്തുന്നതിന് ഉടമ നിരാക്ഷേപ പത്രം വാങ്ങിയിരുന്നില്ലെന്നും സുരക്ഷ ആവശ്യപ്പെട്ടിരുന്നില്ലെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
Content Highlights: 12 killed in stampede in pakistamn karachi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..