ന്യൂയോര്‍ക്ക്:  അമേരിക്കയിലെ ന്യൂയോര്‍ക്കിലുള്ള കെട്ടിടസമുച്ചയത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ 12 പേര്‍ക്ക് പൊള്ളലേറ്റു. 

പുലര്‍ച്ചെ 5.30 ഓടെ ബ്രോണ്‍ക്‌സ് കെട്ടിടത്തിലുണ്ടായ തീപിടിത്തം മറ്റ് കെട്ടിടങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. തുടര്‍ന്ന് 200-ല്‍ അധികം അഗ്നി രക്ഷാപ്രവര്‍ത്തകരുടെ പരിശ്രമത്തെ തുടര്‍ന്നാണ് തീ നീയന്ത്രണ വിധേയമായത്. 

പുലര്‍ച്ചെ ഫയര്‍ അലാറം മുഴങ്ങിയതിനെ തുടര്‍ന്നാണ് കെട്ടിടത്തിലെ താമസക്കാര്‍ ഫയര്‍ ഫോഴ്‌സിനെ വിവരമറിയിച്ചത്. എന്നാല്‍, ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഇവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.