പ്രതീകാത്മകചിത്രം | Mathrubhumi illustration
ലിമ: പെറുവില്‍ ബോട്ടുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 11 പേര്‍ മരിക്കുകയും ആറു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. പെറുവിലെ യൂറിമാഗുവാസ് ജില്ലയില്‍ ഹുവാല്ലഗ നദിയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ ഒട്ടേറെപ്പേരെ കാണാതായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയത്തിനു കീഴിലെ സെക്ടോരിയല്‍ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ അറിയിച്ചു.
ഞായറാഴ്ച രാവിലെ 80 യാത്രക്കാരുമായി സാന്റാ മരിയയില്‍നിന്ന് യൂറിമാഗുവാസിലേക്ക് യാത്ര തിരിച്ച ബാര്‍ജ് യന്ത്രബോട്ടുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ബാര്‍ജിലുണ്ടായിരുന്ന 20 കുട്ടികളടങ്ങുന്ന യാത്രാസംഘം അപകടം നടക്കുമ്പോള്‍ ഉറങ്ങുകയായിരുന്നു. ഇവര്‍ ഒരു മതപരമായ ചടങ്ങില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നുവെന്ന് പ്രാദേശികമാധ്യമം റിപ്പോര്‍ട്ടു ചെയ്തു.
പെറുവിയന്‍ നാവിക സേനയും സെക്ടോരിയല്‍ എമര്‍ജി ഓപ്പറേഷന്‍സ് സെന്ററും അപകടസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി. അപകടത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlight: 11 dead 6 injured in peru boat collision


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..