കയ്‌റോ: ഈജിപ്തിലെ സക്കാറയില്‍ നിന്ന് ഗവേഷകര്‍ 2500 വര്‍ഷം പഴക്കമുള്ള നൂറോളം മമ്മികള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. പിരമിഡുകൾ ധാരാളമായി കാണപ്പെടുന്ന സക്കാറ പുരാതന ഈജിപ്തിന്റെ തലസ്ഥാനമാണ്. 

കഴിഞ്ഞ സെപ്റ്റംബറില്‍  ഏകദേശം 2,500 വര്‍ഷം പഴക്കമുള്ള 13 മമ്മികൾ കണ്ടെത്തിയിരുന്നു. 

മരുഭൂമിയില്‍ ഉള്ള സക്കാറ ശ്മശാനത്തില്‍ ഭൂമിക്കടിയില്‍ ശവപ്പെട്ടികളുടെ വലിയ ശേഖരം തന്നെ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2500 വര്‍ഷമെങ്കിലും പഴക്കമുള്ളതാണ് ഈ ശേഖരം എന്നാണ് ഈരംഗത്തെ വിദ്ഗദ്ധര്‍ പറയുന്നത്.  

യുനെസ്‌കോയുടെ പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിലുള്ള പുരാതന സ്ഥലമാണ് സക്കാറ. 

ആഴ്ചകള്‍ക്ക് മുമ്പ് 2500 വര്‍ഷം പഴക്കമുള്ള മമ്മി അടങ്ങിയ പേടകം ജനങ്ങള്‍ക്ക് മുന്നില്‍വെച്ച്  പുരാവസ്തു ഗവേഷകര്‍ തുറന്നിരുന്നു. അലങ്കരിച്ച തുണികൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു മമ്മി. 

നവംബര്‍ 14 ലും ശവപ്പെട്ടികളുടെ വലിയൊരു ശേഖരം കണ്ടെത്തിയതായും ഇവയില്‍ പലതിലും മമ്മികള്‍ ഉള്ളതായും ഗവേഷകര്‍ വ്യക്തമാക്കുന്നു. കയ്‌റോയ്ക്ക് തെക്ക്  നിന്നാണ് ഇവ കണ്ടെത്തിയത്.  ഇതോടെ സക്കാറയില്‍ നിന്ന് കണ്ടെത്തിയ ശവപ്പെട്ടികളുടെ എണ്ണം നൂറ് കവിഞ്ഞു. 2500 വര്‍ഷങ്ങള്‍ക്ക് മുമ്പ് അടക്കം ചെയ്ത ഇവ ആദ്യമായാണ് പുറത്തെടുത്തുന്നത്. ഖനനം ചെയ്‌തെടുത്ത ശവപ്പെട്ടികളും പുരാവസ്തുക്കളും സക്കാറയിലെ എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്‌

Content Highlight: 100 wooden coffins discovered from  Egypt