പ്രവൃത്തിദിനം ആഴ്ചയില്‍ നാല് ദിവസം മാത്രം; ശമ്പളം കുറയ്ക്കില്ല: ട്രെന്‍ഡിനൊപ്പം 100 കമ്പനികള്‍ കൂടി


ആഴ്ചയില്‍ അഞ്ച് ദിവസംകൊണ്ട് ചെയ്തുതീര്‍ക്കുന്ന ജോലി അതിലും കുറച്ച് മണിക്കൂറുകള്‍ കൊണ്ടുതന്നെ ചെയ്തുതീര്‍ക്കാന്‍ കഴിയുമെന്നാണ് ഇതിനുവേണ്ടി വാദിക്കുന്നവര്‍ പറയുന്നത്. പ്രവൃത്തി ദിനങ്ങള്‍ ആഴ്ചയില്‍ നാല് ദിവസമായി കുറച്ചാല്‍ ഉത്പാദനക്ഷമത വര്‍ധിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രതീകാത്മകചിത്രം | AFP

ലണ്ടന്‍: ആഴ്ചയില്‍ നാല് ദിവസം മാത്രം പ്രവൃത്തിദിനമാക്കി ബ്രിട്ടനിലെ നൂറ് കമ്പനികള്‍. ഈ കമ്പനികളിലെ എല്ലാ ജീവനക്കാരും ആഴ്ചയില്‍ നാല് ദിവസംമാത്രം ജോലിക്കെത്തിയാല്‍ മതിയാകും. എന്നാല്‍ അവരുടെ ശമ്പളത്തില്‍ യാതൊരു കുറവുമുണ്ടാകില്ല. 100 കമ്പനികളിലുമായി 2600-ഓളം ജീവനക്കാരാണുള്ളത്. രാജ്യത്ത് വലിയൊരു മാറ്റംകൊണ്ടുവരാന്‍ ലക്ഷ്യംവെക്കുന്നതാണ് 'ഫോര്‍ ഡേ വീക്ക്' കാമ്പയിന്‍. ആഴ്ചയില്‍ അഞ്ച് ദിവസംകൊണ്ട് ചെയ്തുതീര്‍ക്കുന്ന ജോലി അതിലും കുറച്ച് മണിക്കൂറുകള്‍ കൊണ്ടുതന്നെ ചെയ്തുതീര്‍ക്കാന്‍ കഴിയുമെന്നാണ് ഇതിനുവേണ്ടി വാദിക്കുന്നവര്‍ പറയുന്നത്. പ്രവൃത്തി ദിനങ്ങള്‍ ആഴ്ചയില്‍ നാല് ദിവസമായി കുറച്ചാല്‍ ഉത്പാദനക്ഷമത വര്‍ധിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഈ രീതിയിലേക്ക് നേരത്തെതന്നെ മാറിയ സ്ഥാപനങ്ങളിലേക്ക് മികച്ച ജീവനക്കാര്‍ ധാരാളമായി എത്തിയെന്നും അവര്‍ അവിടെതന്നെ തുടരുന്ന പ്രവണത ദൃശ്യമായെന്നും അനുകൂലികള്‍ പറയുന്നു.

ആറ്റം ബാങ്ക്, ഗ്ലോബല്‍ മാര്‍ക്കറ്റിങ് കമ്പനിയായ അവിന്‍ എന്നിവയാണ് ആഴ്ചയില്‍ നാല് ദിവസംമാത്രം പ്രവൃത്തിദിനമാക്കിയ കമ്പനികളിലെ രണ്ട് വമ്പന്മാര്‍. രണ്ട് കമ്പനികളിലുമായി 450-ഓളം ജീവനക്കാര്‍ക്ക് യു.കെയിലുണ്ട്. ചരിത്രപരമായ മാറ്റത്തിനാണ് തുടക്കം കുറിച്ചതെന്ന് അവിന്‍ ചീഫ് എക്‌സിക്യൂട്ടീവ് ആഡം റോസ് ഗാര്‍ഡിനോട് പറഞ്ഞു. കഴിഞ്ഞ ഒന്നര വര്‍ഷമായി ജീവനക്കാരുടെ ആരോഗ്യത്തിലും ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സേവനങ്ങളിലും അവരോടുള്ള ഇടപെടലുകളിലും മെച്ചപ്പെട്ട തരത്തിലുള്ള മാറ്റം ദൃശ്യമായിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.

ടെക്‌നോളജി, മാര്‍ക്കറ്റിങ്, ഇവന്റ്‌സ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സര്‍വീസ് സെക്ടറിലുള്ള കമ്പനികളാണ് പുതിയ രീതിയിലേക്ക് മാറിയിട്ടുള്ളത്. എന്നാല്‍ കെട്ടിടനിര്‍മാണ രംഗത്തും ഉത്പന്ന നിര്‍മാണ രംഗത്തുമുള്ള കമ്പനികളും മാറ്റത്തിനൊരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആഴ്ചയില്‍ നാല് ദിവസം മാത്രം പ്രവൃത്തി ദിനമെന്ന ആശയം വിജയകരമാണെന്ന് പുതിയ രീതിയിലേക്ക് മാറിയ 88 ശതമാനം കമ്പനികളും അവകാശപ്പെടുന്നുവെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ഇവയില്‍ മിക്ക സ്ഥാപനങ്ങള്‍ക്കും ഉത്പാദനക്ഷമത 95 ശതമാനമായി ഉയര്‍ത്താനോ നിലനിര്‍ത്താനോ കഴിഞ്ഞുവെന്നും അവര്‍ അവകാശപ്പെടുന്നു.


Content Highlights: four day working week UK 100 companies


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


dr jose sebastian

4 min

'അക്കിടിമറയ്ക്കാൻ കുറ്റം കേന്ദ്രത്തിന്, മധ്യവര്‍ഗത്തിനുവേണ്ടി സാധാരണക്കാരനുമേല്‍ നികുതി ചുമത്തുന്നു'

Feb 3, 2023

Most Commented