ജെനീവ: കോവിഡ് അല്ല ലോകത്തെ ഏറ്റവും അവസാനത്തെ മഹാമാരിയെന്നും എന്തിനേയും നേരിടാന്‍ പൊതുആരോഗ്യസംവിധാനങ്ങള്‍ സജ്ജമാവണമെന്നും ലോകാരോഗ്യസംഘടന മേധാവി ടോഡ്രോസ്അഥനോം ഗബ്രിയേസസിന്റെ മുന്നറിയിപ്പ്. 

'കോവിഡ് ആയിരിക്കില്ല ലോകത്തെ അവസാനത്തെ മഹാമാരി. മഹാമാരികളുടെ വ്യാപനം ജീവിതത്തിന്റെ ഭാഗമാണ്. ചരിത്രം അതാണ് പഠിപ്പിക്കുന്നത്. എന്നാല്‍ അടുത്ത മഹാമാരി വരുമ്പോള്‍ ലോകം അതിനെ നേരിടാന്‍ കൂടുതല്‍ സജ്ജമായിരിക്കണം.'-ടോഡ്രോസ് പറഞ്ഞു. പൊതുആരോഗ്യ രംഗത്ത് കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്താന്‍ രാജ്യങ്ങള്‍ തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

2019 ഡിസംബറിലാണ് കോവിഡിന്റെ ആദ്യകേസ് ചൈനയിലെ വുഹാനില്‍ റിപ്പോര്‍ട്ട് ചെയ്തത്. രോഗവ്യാപനം 9 മാസം പിന്നിടുമ്പോള്‍ ലോകത്ത് നിലവില്‍ 27.19 ദശലക്ഷം ആളുകളെയാണ് കോവിഡ് മഹാമാരി ബാധിച്ചത്. 9 ലക്ഷത്തോളം പേര്‍ മരണപ്പെട്ടുവെന്നാണ് കണക്കുകള്‍. 

Content Highlights: "World Must Be More Ready For Next Pandemic Than It Was This Time": WHO