കറാച്ചി: തടവിലായിരുന്ന 162 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്താന്‍ മോചിപ്പിച്ചു. ഒപ്പം ഇവരോടൊപ്പമുണ്ടായിരുന്ന 11 വയസ്സുകാരനും മോചനമായി.

കറാച്ചിയിലെ ലാന്ദി ജയിലിലായിരുന്ന ഇവരെ വാഗാ അതിര്‍ത്തിയില്‍ കൊണ്ടുവന്ന് ഇന്ത്യയ്ക്ക് കൈമാറി.

ഇന്ത്യന്‍പ്രധാനമന്ത്രി നരേന്ദ്രമോദി, പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് എന്നിവര്‍ അടുത്തിടെ റഷ്യയിലെ യൂഫയില്‍ നടത്തിയ ചര്‍ച്ചയ്ക്കിടെയുണ്ടായ ധാരണപ്രകാരമാണ് പാകിസ്താന്റെ നടപടി. ഇരുവരും കൈമാറിയ കണക്കനുസരിച്ച് 355 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ പാകിസ്താന്‍ ജയിലുകളിലും 27 പാകിസ്താനി മത്സ്യത്തൊഴിലാളികള്‍ ഇന്ത്യന്‍ ജയിലുകളിലുമുണ്ട്.