ടെഹ്‌റാന്‍: ഡല്‍ഹി കലാപത്തില്‍ പ്രതികരണവുമായി ഇറാന്‍ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനി. മുസ്‌ലിങ്ങളെ കൂട്ടക്കൊല ചെയ്യുന്നത് അവസാനിപ്പിക്കണം. കൂട്ടക്കുരുതിയില്‍ മുസ്ലിം ലോകത്തിന് വേദനയുണ്ട്. മുസ്ലിംലോകത്ത് ഒറ്റപ്പെടാതിരിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ കലാപകാരികള്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും ഖമേനി പറഞ്ഞു. 

ഇന്ത്യയിലെ കൂട്ടക്കൊലയില്‍ ലോകമെമ്പാടുമുള്ള ജനതയുടെ ഹൃദയം വേദനിപ്പിക്കുന്നു. ഇത്തരം കൂട്ടിക്കൊലകള്‍ നടത്തുന്ന തീവ്രപക്ഷങ്ങള്‍ക്കെതിരേയും പാര്‍ട്ടികള്‍ക്കെതിരേയും ഇന്ത്യന്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണം. 

ആരാധനാലയങ്ങള്‍ തീയിടുകയും വീടുകളില്‍ കയറി ആക്രമണം നടത്തുകയും ചെയ്തിരിക്കുകയാണ്. ഇന്ത്യ ഒറ്റപ്പെടാതിരിക്കാന്‍ ശക്തമായ നടപടികള്‍ വേണമെന്നും ഖമേനി പറഞ്ഞു.

Content Highlights: ‘Indian govt should confront extremist Hindus’- Iran’s   Ayatollah Khamenei criticises Delhi riots