തൊപ്പിയെടുക്കാൻ കടുവക്കൂട്ടിൽ ഇറങ്ങിയ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കാനഡയിലെ ടൊറന്റോ മൃഗശാലയിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ യൂട്യൂബിൽ വൈറലായിരിക്കുകയാണ്.

ഏഴ് വയസുള്ള സുമാത്രന്‍ കടുവയുടെ വായില്‍ നിന്നും തലനാരിഴയ്ക്കാണ് യുവതി രക്ഷപ്പെട്ടത്. കടുവ പാഞ്ഞടുത്തപ്പോഴേക്കും കടുവകൂട്ടിന്റെ വേലിയില്‍ കയറി യുവതി രക്ഷപ്പെടുകയായിരുന്നു. തലയില്‍ നിന്നുവീണ തൊപ്പിയെടുക്കാന്‍ കടുവക്കൂട്ടില്‍ ഇറങ്ങിയ യുവതി ഓടിയടുക്കുന്നത് കണ്ടതോടെ തിരികെ കയറി. കടുവയ്ക്കും യുവതിയ്ക്കും ഇടയില്‍ ചെറിയ വേലിയുള്ളതിനാലാണ് യുവതി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.