പാമ്പ്, പിടയ്ക്കുന്ന പാമ്പ്, ഒരു കൂട്ടം പാമ്പുകള്‍ക്ക് നടുവില്‍ നിന്ന് ഒാരോന്നിന്റെയും വാലില്‍ നോക്കി പിടിച്ച് പോക്കിയെടുത്തു. ശേഷം കൂളായി അതിനെ തൂക്കി എടുത്ത് ഒരു ബാഗിലാക്കുന്നു. പറഞ്ഞു വരുന്നത് വാവ സുരേഷിനേക്കുറിച്ചല്ല. ചൈനയിലെ ഒരു മൂന്നുവയസുകാരനെക്കുറിച്ചാണ്. നീളം കൂടിയ പാമ്പിന്റെ തല നിലത്തുകൂടി വലിയുന്നുണ്ട്. 

നിലത്തു മുടിയിട്ട കാര്‍പ്പെറ്റിനടിയില്‍ നിന്ന് പാമ്പുകളെ പിടിച്ചെടുത്ത് പിതാവിന്റെ കൈകളിലുള്ള ബാഗിലാക്കാനുള്ള തിരക്കിലാണ് കക്ഷി. ബാലന്റെ പിതാവിന് പാമ്പുകളെ പരിപാലിക്കുന്ന ജോലിയുണ്ട്. മൂന്നു വയസിനോടടുത്തു പ്രായം തോന്നിക്കുന്ന കുട്ടി, പാമ്പുകളെ കൂട്ടമായി മൂടിയിട്ടിടിത്തു നിന്നാണ് വാലില്‍ പിടിച്ചു വലിച്ചു കൊണ്ടുവരുന്നത്. അവന്റെ ഏറ്റവും പ്രിയപ്പെട്ട കളിപ്പാട്ടം ഈ പാമ്പുകളാണെന്ന് മാതാവും പറയുന്നു. എന്നാല്‍ കുട്ടിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.