വാട്ട്‌സ് ആപ്പ് നിശ്ചലം; സാമൂഹികമാധ്യമങ്ങളില്‍ ട്രോള്‍ പ്രളയം


Photo Courtesy: AFP, https://www.facebook.com/InternationalChaluUnion

വാട്ട്‌സ് ആപ്പ് നിശ്ചലമായതിന് പിന്നാലെ ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള ഇതര സാമൂഹികമാധ്യമങ്ങളില്‍ ട്രോള്‍ പ്രളയം. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് വാട്ട്‌സ് ആപ്പ് നിശ്ചലമായത്.

ആദ്യം ഗ്രൂപ്പ് മെസേജുകള്‍ അയക്കുന്നതിനായിരുന്നു ബുദ്ധിമുട്ട് നേരിട്ടത്. എന്നാല്‍ പിന്നാലെ ഡയറക്ട് മെസേജ് അയയ്ക്കുന്നതിലും തടസ്സങ്ങളുണ്ടാവുകയായിരുന്നു.Image Courtesy: https://www.facebook.com/EntertainmentHub316

ഇന്റര്‍നെറ്റ് കണക്ഷന്റെ തകരാര്‍ ആണോയെന്ന് പരിശോധിക്കാന്‍ പലവട്ടം എയറോപ്ലെയിന്‍ മോഡ് ഓണ്‍ ആക്കിയും ഓഫ് ആക്കിയും നോക്കിയതും തനിക്ക് മാത്രമല്ല മറ്റുള്ളവര്‍ക്കും പ്രശ്‌നമുണ്ടെന്ന് അറിയുമ്പോള്‍ ആശ്വസിക്കുന്നതും ട്രോളുകള്‍ക്ക് പ്രമേയമായിട്ടുണ്ട്.

പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് വാട്ട്‌സ് ആപ്പിന്റെ മാതൃകമ്പനിയായ മെറ്റയുടെ അറിയിപ്പ് വന്നു. നിലവില്‍ സന്ദേശം അയക്കുന്നതില്‍ ചിലയാളുകള്‍ക്ക് ബുദ്ധിമുട്ട് നേരിടുന്നതായി അറിഞ്ഞെന്നും വാട്ട്‌സ് ആപ്പ് അതിവേഗം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും മെറ്റ വക്താവ് വ്യക്തമാക്കി. ഒടുവില്‍ നീണ്ട രണ്ട് മണിക്കൂറിന് ശേഷം വാട്‌സ് ആപ്പ് തിരിച്ചെത്തി.

Content Highlights: troll flood in social media as whats app stops working


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented