മുഖത്തെ മാംസം കടിച്ചെടുത്തു; പാലക്കാട്ട് തെരുവുനായയുടെ ആക്രമണത്തില്‍ നാല് പേർക്ക് പരിക്ക്


തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റ വയ്യാപുരി | ഫോട്ടോ: മാതൃഭൂമി ന്യൂസ്

പാലക്കാട്: പാലക്കാട് കൊടുവായൂര്‍ കാക്കയൂര്‍ ആണ്ടിത്തറയില്‍ നാലു പേര്‍ക്ക് തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റു. കാക്കയൂര്‍ സ്വദേശി വയ്യാപുരി എന്ന ആളുടെ മുഖത്തെ മാംസം നായ കടിച്ചെടുത്തു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊടുവായൂര്‍ സ്വദേശികളായ കണ്ണന്‍, ഭാര്യ കോമള എന്നിവര്‍ക്കും നായയുടെ കടിയേറ്റു.

സമീപവാസിയായ ഒരാളെ നായ ആക്രമിക്കുന്നതിനിടെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വയ്യാപുരിയ്ക്ക് കടിയേറ്റത്. വയ്യാപുരിയ്ക്ക് നേരെ ചാടി വീണ നായ കവിള്‍ കടിച്ചെടുക്കുകയായിരുന്നു. കടിയേറ്റ ഭാഗത്തെ മാംസം ഇല്ലാത്തതിനാല്‍ മുഖത്ത് തുന്നല്‍ പോലുമിടാന്‍ ആവാത്ത അവസ്ഥയാണെന്നാണ് ഡോക്ടർമാർ വ്യക്തമാക്കി.



സര്‍ക്കാരിന്റെ വാക്‌സിനേഷന്‍ യഞ്ജം ഒരു മാസം പിന്നിടുമ്പോഴും നായശല്യം തുടരുകയാണ്. വാക്‌സിനേഷനും വന്ധ്യംകരണവും ഫലംകണ്ടില്ലെന്നും ആക്ഷേപമുയരുന്നുണ്ട്. മൂന്ന് ലക്ഷത്തിലധികം വരുന്ന തെരുവുനായ്ക്കളില്‍ 10 ശതമാനത്തിനു മാത്രമേ വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞുള്ളു. തെരുവുനായ ശല്യം രൂക്ഷമായ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 170-ല്‍ നിന്ന് 3024 ആയി വര്‍ധിക്കുകയും ചെയ്തു.

Content Highlights: stray dog, dog bite, stray dogs in kerala, dog attack


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented