ആനൂകൂല്യങ്ങള്‍ നല്‍കാനാണ് ഉമ്മന്‍ചാണ്ടി ജനസമ്പര്‍ക്ക പരിപാടി നടത്തിയിരുന്നതെന്ന് ചിലര്‍ക്ക് തെറ്റിദ്ധാരണയുണ്ടെന്നും എന്നാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ പോരായ്മ മനസ്സിലാക്കാനാണ് ഇത് സംഘടിപ്പിച്ചിരുന്നതെന്നും കോണ്‍ഗ്രസ് നേതാവ് പി.സി.വിഷ്ണുനാഥ്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ പോരായ്മകള്‍ കാരണം പ്രയാസം അനുഭവിക്കുന്ന ജനങ്ങളില്‍ നിന്ന് നേരിട്ട് മനസ്സിലാക്കിയ ഉമ്മന്‍ചാണ്ടി നൂലാമാലകള്‍ മറികടക്കാന്‍ വിവിധ ഉത്തരവുകളിറക്കിയെന്നും അദ്ദേഹം പറഞ്ഞു. ജനപ്രതിനിധിയായി അമ്പത് വര്‍ഷം പൂര്‍ത്തിയാക്കുന്ന ഉമ്മന്‍ചാണ്ടിക്ക് ആശംസകള്‍ നേര്‍ന്ന് കൊണ്ട് മാതൃഭൂമി ഡോട്‌കോമിനോട് സംസാരിക്കുകയായിരുന്നു മുന്‍ എംഎല്‍എ പി.സി.വിഷ്ണുനാഥ്