ഉമ്മന്‍ചാണ്ടിയുമായി എല്ലാ കാലത്തും ഊഷ്മളമായ ബന്ധമാണ് തനിക്കുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അത് എല്ലാ കാലവും നിലനിര്‍ത്തും. അദ്ദേഹത്തിന്റെ സേവന പ്രവര്‍ത്തനങ്ങളും ഭരണാധികാരി എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളും എന്നും കേരളം എല്ലാ കാലത്തും അനുസ്മരിക്കും. ഉമ്മന്‍ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന് അമ്പതാണ്ട് തികയുന്നവേളയില്‍ മാതൃഭൂമി ഡോട്കോമിലൂടെ അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്ന് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല