നിയമസഭയില്‍ 50 ആണ്ട് പൂര്‍ത്തിയാക്കിയ ഉമ്മന്‍ചാണ്ടി മലയാളിമനസ്സിലെ ജനകീയമുഖങ്ങളിലൊന്നാണ്. പ്രാഞ്ചിയേട്ടന്‍ സിനിമയിലെ ആ ഡയലോഗ് വിശ്വസിക്കുകയാണ് നാം. ഉമ്മന്‍ചാണ്ടിയെന്ന പേര് ഒരാള്‍ക്കേയുള്ളൂവെന്ന്.

ഇനി അതല്ല, വേറെ ആര്‍ക്കെങ്കിലും ആ പേരുണ്ടോ? ആ പേരുകാരന് സ്വയം വെളിപ്പെടുത്താന്‍ മാതൃഭൂമി അവസരമൊരുക്കുന്നു. ഉമ്മന്‍ചാണ്ടിയെന്നുപേരുള്ള വ്യക്തി തന്റെ ഒരു ചിത്രവും വിവരങ്ങളും ഫോണ്‍ നമ്പറും ഇ-മെയിലായോ വാട്‌സാപ്പിലോ അയച്ചാല്‍ മാതൃഭൂമി അത് പ്രസിദ്ധീകരിക്കും.